സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 11 അത് കേട്ട് അരുൺ ഇവർ ഇത് എന്താണ് പറയുന്നത് എന്ന മട്ടിൽ എല്ലാവരെയും നോക്കി. എന്നാൽ ആ സമയം അഗ്നി ചോദിച്ചു. “പെണ്ണിൻറെ ശരീരത്തിനു വേണ്ടി മുട്ടി നിൽക്കുകയാണ് ഞങ്ങൾ എന്ന് ആരാണ് നിന്നോട് പറഞ്ഞത്?” അഗ്നി ചോദിക്കുന്നത് കേട്ടപ്പോഴാണ് അരുണിന് അവർ എന്താണ് പറഞ്ഞതെന്ന് തന്നെ മനസ്സിലായത്. അഗ്നിയുടെ ചോദ്യത്തിന് സ്വാഹ ഒട്ടും പതറാതെ തിരിച്ച് ചോദിച്ചു. “പിന്നെ നിങ്ങൾ മൂന്ന് ആണുങ്ങൾ രാത്രിയിൽ റൂമിലേക്ക് ഞങ്ങൾ രണ്ടു പെൺകുട്ടികളെ വിളിച്ചു കയറ്റിയതും പോ