സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 11
അത് കേട്ട് അരുൺ ഇവർ ഇത് എന്താണ് പറയുന്നത് എന്ന മട്ടിൽ
എല്ലാവരെയും നോക്കി.
എന്നാൽ ആ സമയം അഗ്നി ചോദിച്ചു.
“പെണ്ണിൻറെ ശരീരത്തിനു വേണ്ടി മുട്ടി നിൽക്കുകയാണ് ഞങ്ങൾ എന്ന് ആരാണ് നിന്നോട് പറഞ്ഞത്?”
അഗ്നി ചോദിക്കുന്നത് കേട്ടപ്പോഴാണ് അരുണിന് അവർ എന്താണ് പറഞ്ഞതെന്ന് തന്നെ മനസ്സിലായത്.
അഗ്നിയുടെ ചോദ്യത്തിന് സ്വാഹ ഒട്ടും പതറാതെ തിരിച്ച് ചോദിച്ചു.
“പിന്നെ നിങ്ങൾ മൂന്ന് ആണുങ്ങൾ രാത്രിയിൽ റൂമിലേക്ക് ഞങ്ങൾ രണ്ടു പെൺകുട്ടികളെ വിളിച്ചു കയറ്റിയതും പോരാതെ റൂമിൻറെ ഡോർ ലോക്ക് ചെയ്യുന്നത് എന്ത് കണ്ടിട്ടാണ്? സംസാരിക്കാൻ ആണെങ്കിൽ ഡോർ ലോക്ക് ചെയ്യേണ്ട ആവശ്യം എന്താണ്?”
“ഡോർ ലോക്ക് ചെയ്യുന്നതിന് ഇങ്ങിനെയും മീനിങ് ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.”
ശ്രീഹരി പുച്ഛത്തോടെ പറഞ്ഞു.
“ഇത്രയൊക്കെ ഇത്രയും കുറച്ചു സമയം കൊണ്ട് ആലോചിച്ചു കൂട്ടിയത് അല്ലേ? സമ്മതിച്ചിരിക്കുന്നു രണ്ടിനെയും.”
ശ്രീഹരിയുടെ സംസാരം ഒട്ടും ഇഷ്ടപ്പെടാതെ ശ്രീലത പറഞ്ഞു.
“നിങ്ങൾക്ക് അങ്ങനെ പലതും പറഞ്ഞു പുച്ഛിക്കാം. ഞങ്ങളെ സംരക്ഷിക്കേണ്ടത് ഞങ്ങൾ തന്നെയാണ്. വലിയ ആളുകളെ പോലെ ബോഡി ഗാർഡിന് വെച്ച് നടക്കാൻ ഒന്നും ഞങ്ങളെപ്പോലെ പാവങ്ങൾക്ക് സാധിക്കില്ല. അതിന് ഇങ്ങനെ പുച്ചിക്കേണ്ട കാര്യമൊന്നുമില്ല.”
ശ്രീലത പറഞ്ഞതു കേട്ട് അഗ്നി പറഞ്ഞു.
“ഇനി ഒരു സംസാരം ഇതിനെപ്പറ്റി വേണ്ട. നീ ആ lock തുറക്ക്.”
അതു കേട്ട് ശ്രീ അഗ്നിയെ ഒന്നു നോക്കി. പിന്നെ അവൻ പറഞ്ഞതനുസരിച്ചു.
അതുകണ്ട് അരുൺ രണ്ടുപേരെയും നോക്കി ചോദിച്ചു.
“രണ്ടുപേർക്കും അറിയാമല്ലോ നിങ്ങളെ എന്തിനാണ് ഇപ്പോൾ ഇങ്ങോട്ട് വിളിപ്പിച്ചത് എന്ന്?”
“No Doctor...”
രണ്ടുപേരും ഒരുമിച്ചാണ് അരുണിന് ആൻസർ നൽകിയത്. അതുകേട്ട് അരുൺ തൻറെ അനിയന്മാരെ നോക്കി.
അഗ്നി സ്വാഹയെ കത്തുന്ന കണ്ണുകളോടെ നോക്കുന്നത് കണ്ടു.
പിന്നെ അരുൺ ശ്രീയെ നോക്കി.
ശ്രീ ശ്രീലതയെ നോക്കി പുച്ഛിക്കുന്നത് ആണ് അവിടുത്തെ സീൻ.
അതുകണ്ട് അരുൺ പറഞ്ഞു.
“സ്വാഹാ ദേവി നായർ, അതല്ലേ തൻറെ പേര്?”
“Yes...”
സ്വാഹ അരുണിനെ നോക്കി പറഞ്ഞു.
“താൻ ശ്രീലത മാധവൻ നായർ…”
“അതെ…”
ശ്രീലതയും സമ്മതിച്ചു.
“രണ്ടുപേരെയും ഡിസ്മിസ് ചെയ്തിരിക്കുന്നു. റീസൺ സ്വാഹ, താൻ കമ്പനിയുടെ ഓണറെ ഡ്യൂട്ടി സമയത്ത് മുഖത്ത് അടിച്ചു. പിന്നെ ശ്രീലത താൻ കമ്പനിയുടെ മറ്റൊരു ഓണറെ കയ്യേറ്റം ചെയ്തിരിക്കുന്നു അതും ഡ്യൂട്ടി ടൈമിൽ തന്നെ. ഇനി എന്തെങ്കിലും നിങ്ങൾക്ക് അറിയാൻ ഉണ്ടോ?”
അരുണിൻറെ ചോദ്യത്തിന് സ്വാഹ ഒരു ഭാവവും ഇല്ലാതെ ചോദിച്ചു.
“അപ്പോ ഇനി ഞങ്ങൾക്ക് MBBS പൂർത്തിയാക്കാൻ സാധിക്കില്ല അല്ലേ?”
“അതൊക്കെ നിങ്ങൾക്ക് എന്തു വേണമെങ്കിലും ചെയ്യാം. വേറെ എവിടെയെങ്കിലും പഠിക്കാം. ഇവിടെ ചില നിയമങ്ങളുണ്ട്. അത് എന്തായാലും ഞങ്ങൾക്ക് പാലിച്ചേ മതിയാകൂ.”
അതുകേട്ട് സ്വാഹ ശ്രീലതയെ നോക്കി. പിന്നെ രണ്ടുപേരും പുഞ്ചിരിയോടെ അരുണിനെ നോക്കി പറഞ്ഞു.
“ഞങ്ങൾക്ക് അഞ്ചുമിനിറ്റ് സമയം തരുമോ? സംസാരിക്കാൻ ആഗ്രഹമുണ്ട്.”
“കാലുപിടിച്ച് മാപ്പ് പറയാനാണെങ്കിൽ ഇവിടെ നിന്ന് സമയം കളയണ്ട.”
ശ്രീഹരി പറഞ്ഞതു കേട്ട് ശ്രീലത ദേഷ്യത്തോടെ പറഞ്ഞു.
“കരഞ്ഞു കാലു പിടിക്കാൻ ഞങ്ങൾ ഞങ്ങളുടെ പട്ടിയെ പോലും സമ്മതിക്കില്ല. തെറ്റു ചെയ്യാത്തിടത്തോളം ഞങ്ങൾ ആരുടേയും കാലു പിടിക്കും എന്നോ ക്ഷമ പറയുമെന്നോ നിങ്ങൾ കരുതേണ്ട.”
സ്വാഹ പറഞ്ഞു തീർന്നതും അഗ്നി ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് അവൾക്ക് അടുത്തു വന്നു. അവളുടെ കവിളിൽ കൂട്ടിപ്പിടിച്ചു ചോദിച്ചു.
“നീ ആരോടാണ് സംസാരിക്കുന്നത് എന്നറിയാമോ?”
എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സ്വാഹ അവൻറെ മുഖത്ത് ഒന്നു കൂടി നൽകി. അതും കൂടാതെ അവനെ പിന്നിലേക്ക് ഒരു തള്ള് വച്ചു കൊടുത്തു. ഒട്ടും പ്രതീക്ഷിക്കാത്തതു കൊണ്ട് അവൻ ഒന്നു പിന്നിലേക്ക് ആഞ്ഞു പോയി.
സ്വാഹ കൈചൂണ്ടി അഗ്നിയോട് പറഞ്ഞു.
“എൻറെ ദേഹത്ത് തൊടരുത്... നീ അവിടെ നിന്ന് എന്തു വേണമെങ്കിലും പറഞ്ഞോളൂ. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എൻറെ പേഴ്സണൽ സ്പേസിൽ കടന്നു കയറി കളിക്കാൻ എൻറെ അനുവാദമില്ലാതെ ആർക്കും സാധിക്കില്ല.”
അത്രയും അഗ്നിയുടെ കണ്ണുകളിൽ നോക്കി പറഞ്ഞ ശേഷം സ്വാഹ ഒന്നും സംഭവിക്കാത്ത പോലെ തൻറെ സീറ്റിലിരുന്ന് അരുണിനെ നോക്കി.
ശ്രീഹരി ദേഷ്യത്തിൽ വിറക്കുകയായിരുന്നു.
എന്നാൽ ശ്രീലത അവനെ നോക്കി പുഞ്ചിരിച്ചു.
അതുകൂടി കണ്ടതും ശ്രീഹരി ദേഷ്യം അടക്കാനാവാതെ അടുത്തിരുന്ന ഫയലുകൾ എടുത്തു വലിച്ചു താഴേക്കെറിഞ്ഞു.
അതുകണ്ട് അരുൺ ശ്രീഹരിയെ ഒന്ന് നോക്കി. പിന്നെ സ്വാഹയോടും ശ്രീലതയോടും പറഞ്ഞു.
“നിങ്ങൾക്ക് എന്താണ് പറയാനുള്ളത് എങ്കിൽ പറഞ്ഞിട്ട് പോകാൻ നോക്ക്.”
അതുകേട്ട ശ്രീലത പറഞ്ഞു.
“അരുൺ സർ,
OT യിൽ ബ്ലഡ് വേണം എന്ന് പറഞ്ഞപ്പോൾ എത്രയും വേഗം അത് എത്തിക്കാനാണ് ഞാൻ ബ്ലഡ് ബാങ്കിലേക്ക് ഓടിയത്. അതിനിടയിൽ അറിയാതെ ഇയാളെ ഒന്ന് തട്ടി. എന്നിട്ടും ഇയാൾക്ക് ഒന്നും പറ്റിയില്ല. മറിഞ്ഞു വീണതും sorry പറഞ്ഞതും എല്ലാം ഞാനാണ്. എന്നാൽ എന്നെ ഒന്ന് എഴുന്നേൽക്കാൻ സഹായിച്ചത് പോലുമില്ല എന്നത് പോട്ടെ ചീത്ത പറയുകയാണ് ഇയാൾ ചെയ്തത്. ഒരു വിധം ഞാൻ എഴുന്നേറ്റ് സോറി പറഞ്ഞു പോകാൻ നിന്നപ്പോൾ അയാൾ വീണ്ടും ദേഷ്യപ്പെട്ടു. എൻറെ സ്വഭാവം ശരിയല്ലെന്നു വരെ പറഞ്ഞപ്പോൾ മുഖത്ത് ഒന്നു കൊടുക്കാനാണ് ആദ്യം തോന്നിയത്. പിന്നെ എന്താണോ എന്തോ നേരെ നോക്കിയപ്പോൾ കണ്ടത് അയാളുടെ നെഞ്ച് ആയിരുന്നു. പിന്നെ ഒരു നല്ല കടി അങ്ങ് കൊടുത്ത് അയാളെ നോക്കാതെ വേഗം ബ്ലഡ് ബാങ്കിലേക്ക് ഓടി.
ഞാൻ ചെയ്ത തെറ്റിനെക്കാൾ ഒരുപാട് കൂടുതൽ ചെയ്തിരിക്കുന്നത് ഇയാളാണ്. ഇയാളാണ് എന്നെ തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത് പോലും. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. കമ്പനിയുടെ ഓണർ ആണ്. ഈ സ്ഥാപനം നിങ്ങളുടേതാണ്. നിങ്ങൾക്ക് എന്തും തീരുമാനിക്കാം.”
ശ്രീലത പറഞ്ഞു നിർത്തിയതും സ്വാഹ പറഞ്ഞു.
“അതു പോലെ തന്നെയാണ് എൻറെ കാര്യവും. ഞാൻ കഷ്ടപ്പെട്ട് ഒരു ജീവൻ രക്ഷിച്ച് ക്ഷീണിച്ചു കുറച്ച് വെള്ളം കുടിക്കാൻ പുറത്തു കടന്ന സമയത്ത് ഇയാൾ വന്ന് അവനെ കൊല്ലാൻ നോക്കുമ്പോൾ ഞാൻ പിന്നെ കയ്യും കെട്ടി നോക്കി നിൽക്കണം എന്നാണോ നിങ്ങൾ പറയുന്നത്?”
“ഞങ്ങൾക്ക് എന്തായാലും ചെയ്തത് വലിയ തെറ്റായി ഒന്നും തോന്നുന്നില്ല. അതുകൊണ്ട് ലെറ്റർ തന്നാൽ ഞങ്ങൾക്ക് അങ്ങ് പോകാമായിരുന്നു.”
അവർ പറയുന്നത് കേട്ട് അരുൺ ഒന്നും മിണ്ടാതെ നിന്നതും അഗ്നി അവരുടെ ലെറ്റർ എടുത്തു സൈൻ ചെയ്യാൻ തുടങ്ങി.
എന്നാൽ അവൻറെ കയ്യിലെ ബ്ലഡ് അതിൽ പതിഞ്ഞതും അരുണിനെ നോക്കി കൈ കുടഞ്ഞു കൊണ്ട് അവൻ പറഞ്ഞു.
“വേറെ ലെറ്റർ ഉണ്ടാക്കി കൊടുക്കണം. നമ്മുടെ കമ്പനിയുടെ ലെറ്റർ ഹെഡ് അല്ലേ?”
എന്നാൽ അരുൺ അഗ്നി പറഞ്ഞത് കേൾക്കാതെ അവൻറെ കൈയിൽ നോക്കി നിൽക്കുന്നത് കണ്ട് സ്വാഹയും അവിടേക്ക് നോക്കി.
അവളും അഗ്നിയുടെ കയ്യിലെ ബ്ലഡ് കണ്ടു.
എന്നാൽ സ്വാഹയുടെ നോട്ടത്തിലെ പുച്ഛം കണ്ട അഗ്നിയുടെ കണ്ണുകൾ വല്ലാതെ കുറുകി.
അഗ്നിയുടെ ആ ഭാവം കണ്ട് ശ്രീഹരി പറഞ്ഞു.
“മോളെ സ്വാഹ, നിനക്കുള്ള പണി വരുന്നുണ്ട്. മിണ്ടാതെ ലെറ്ററും വാങ്ങി പോയാൽ മതിയായിരുന്നല്ലോ?”
എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ അരുൺ അഗ്നിയോട് പറഞ്ഞു.
“അഗ്നി നീ ഇങ്ങു വന്നേ... നിൻറെ കയ്യിലെ സ്റ്റിച്ച് ഇളകിയിട്ടുണ്ട്.”
എന്നാൽ അഗ്നി അരുൺ പറയുന്നതൊന്നും ശ്രദ്ധിക്കാതെ എരിയുന്ന കണ്ണുകളോടെ സ്വാഹയെ തന്നെ നോക്കി നിൽക്കുകയായിരുന്നു…
അഗ്നിയിൽ ഒരു അനക്കവും ഇല്ലാത്തതിനാൽ അരുൺ തട്ടി വിളിച്ചു.
“ഇവളാണ് ഇതിനെല്ലാം കാരണം. ഇത് ഇങ്ങനെ ആക്കിയത് ഇവളാണ്. അതുകൊണ്ട് ഇവൾ തന്നെ ഇത് സ്റ്റിച്ച് ഇട്ടാൽ മതി.”
അഗ്നി ദേഷ്യത്തോടെ പറയുന്നത് കേട്ട് ചിരിയോടെ ശ്രീലത പറഞ്ഞു.
“ഉം നടന്നത് തന്നെ.”
ശ്രീലത അത് സ്വരം താഴ്ത്തിയാണ് പറഞ്ഞത് എങ്കിലും അടുത്തു നിന്നിരുന്ന ശ്രീയും അരുണും അവൾ പറഞ്ഞത് വ്യക്തമായി തന്നെ കേട്ടു.
അവർ രണ്ടുപേരും പരസ്പരം ഒന്നു നോക്കി. പിന്നെ മാറി നിന്നു. അവർക്ക് അഗ്നിയെ നന്നായി അറിയാം.
അഗ്നി, അവൻ ഒന്ന് പറഞ്ഞാൽ അത് നടന്നിരിക്കണം. അത് അവന് നിർബന്ധമാണ്. ഇനി അഗ്നി പറയുന്നത് ചെയ്യാൻ മടി ആണെങ്കിൽ മടി തീർക്കാനും അവരെക്കൊണ്ട് അത് ചെയ്യിപ്പിക്കാനും അഗ്നിക്കു നന്നായി തന്നെ അറിയാം.
എന്നാൽ അവർ ഒരു കാര്യം മറന്നിരിക്കുന്നു. ഇവിടെ അഗ്നിക്ക് എതിരെ നിൽക്കുന്നത് വേറെ ആരും അല്ല സാക്ഷാൽ സ്വഹയാണ്.
അഗ്നി അത്രയൊക്കെ പറഞ്ഞിട്ടും സ്വാഹ ഒന്നും സംഭവിക്കാത്ത പോലെ അരുണിനെ നോക്കി പറഞ്ഞു.
“ഡോക്ടർ അരുൺ ലെറ്റർ തരാൻ സമയം എടുക്കും എങ്കിൽ ഞങ്ങളുടെ അഡ്രസ്സിൽ അയച്ചു തന്നാൽ മതി. ഞങ്ങൾക്ക് തിരക്കുണ്ട്.”
അതും പറഞ്ഞ് ഇറങ്ങാൻ നിന്ന സ്വാഹയെ അഗ്നി ഒട്ടും സമയം കളയാതെ അവളൂടെ അരക്കെട്ടിൽ കയ്യിട്ടു തൻറെ ശരീരത്തോടു ചേർത്തു നിർത്തി. അവളുടെ ചെവിയുടെ പുറകിൽ മുഖം വെച്ച് പിന്നെ ദേഷ്യത്തോടെ അവൾക്ക് കേൾക്കാനായി പറഞ്ഞു.
“നീ എവിടെ പോകാൻ? നിൻറെ ഈ ദേഹത്ത് ഞാനൊന്നു തൊട്ടു എന്ന് പറഞ്ഞു എൻറെ മുഖത്ത് അടിച്ചവളല്ലേ നീ?
എൻറെ നേരെ കൈ ഉയർത്തിയ ശേഷം അത്ര ഈസിയായി എന്നിൽ നിന്നും ഒന്നും സംഭവിക്കാത്ത മട്ടിൽ തിരിച്ചു പോകാൻ നിനക്ക് സാധിക്കില്ലെന്ന് നീ ഓർക്കണമായിരുന്നു?
നിൻറെ മുഖത്ത് ഒന്നു പിടിച്ചതിന് എന്നെ അടിച്ചു. ഇനി നിനക്ക് ഞാൻ രണ്ടു മിനിറ്റ് സമയം തരും. അതിന് മുൻപ് നീ എൻറെ കയ്യിലേയും ദേഹത്തെയും എല്ലാ മുറിവുകളും ഡ്രസ്സ് ചെയ്യാൻ തുടങ്ങിയിരിക്കണം. ഇല്ലെങ്കിൽ...”
അഗ്നി സ്വാഹയോട് അത്രയും പറഞ്ഞപ്പോഴേക്കും സ്വാഹ അത്രയും സമയം കൊണ്ട് തന്നെ ആദ്യത്തെ ഒരു ഞെട്ടലിൽ നിന്നും വിമുക്തയായി മനസ്സ് വീണ്ടെടുത്തു കഴിഞ്ഞിരുന്നു.
സ്വാഹ നിന്ന നിൽപ്പിൽ തന്നെ അവൻറെ കൈകളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു കൊണ്ട് ഉറച്ച ശബ്ദത്തിൽ ഒട്ടും പേടിക്കാതെ പറഞ്ഞു.
“ഞാൻ ഒരിക്കലും തൻറെ കൈകളിലെ മുറിവ് ഡ്രസ്സ് ചെയ്യുകയില്ല. മാത്രമല്ല ഞാനിപ്പോൾ നിങ്ങടെ ഹോസ്പിറ്റലിലെ സ്റ്റാഫും അല്ല. പിന്നെ ഇത്രയും ആഭാസനായ തൻറെ മുറിവുകൾ ഞാൻ എന്തിന് ഡ്രസ്സ് ചെയ്യണം? ഈ സ്വാഹക്കു ജീവനുണ്ടെങ്കിൽ ആഭാസനായ തന്നെ...”
സ്വാഹ പറഞ്ഞു തീരും മുൻപ് അത്രയും സമയം പുറം തിരിഞ്ഞു നിൽക്കുന്ന സ്വാഹയുടെ ശരീരം അഗ്നി തൻറെ മുഖത്തേക്ക്അവളെ തിരിച്ചു നിർത്തിയതും സെക്കൻഡുകൾക്കകം അവൻറെ കൈകൾ അവളുടെ സൽവാറിൻറെ ഇലാസ്റ്റിക്കിനിടയിലൂടെ അവളുടെ നാഭി ചുഴിയിൽ അമർത്തുമ്പോൾ അഗ്നിയുടെ മുഖത്ത് ഒരു വിജയ ചിരി ഉണ്ടായിരുന്നു.
എന്നാൽ അത് അധിക സമയം നീണ്ടു നിന്നില്ല. അഗ്നി സ്വാഹയുടെ കണ്ണുകളിൽ തന്നെ നോക്കിയായിരുന്നു നിന്നിരുന്നത്.
എന്നാൽ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഇല്ലാതെ സ്വാഹ പറഞ്ഞു.
“നിങ്ങൾ മര്യാദയ്ക്ക് ഈ കൈ എടുക്ക്.”
അവളുടെ മുഖത്തെ ആ ഭാവം അവന് മനസ്സിലായില്ല.
അടുത്തിരുന്ന ടേബിളിൽ നിന്നും സർജിക്കൽ ബ്ലേഡ് കൈയ്യിലെടുത്ത് അഗ്നിയുടെ കൈക്ക് മുകളിൽ വെച്ചാണ് അവൾ അത് പറഞ്ഞത്.
അവളുടെ ആ മുഖഭാവവും ഒന്നിനെയും പേടിക്കാത്ത ആ ഭാവവും അവനെ അമ്പരിപ്പിച്ചു. എന്നാൽ കയ്യിൽ കീറൽ ഉണ്ടായപ്പോൾ ആണ് അവനറിയാതെ തന്നെ അവളെ വിട്ട് അവളുടെ ദേഹത്ത് നിന്ന് കൈ വലിച്ചത്, ചോര ഒലിക്കുന്ന കയ്യും ഉയർത്തി പിടിച്ച് അവളെ അവനൊന്നു നോക്കി. പിന്നെ രണ്ടു മിനിറ്റിനു ശേഷം അവൻ അവളുടെ അടുത്ത് വന്ന് പറഞ്ഞു.
“ദേവി പീഠത്തിലെ അഗ്നി ദേവ വർമ്മ എന്ന ഞാൻ ആദ്യമായി തൊട്ട പെണ്ണാണ് നീ.
നീ മതി എനിക്ക് ഇനി എൻറെ ജീവിതത്തിൽ കൂട്ടായി. നിൻറെ കഴുത്തിൽ വീഴുന്ന ആലില താലിയിൽ അഗ്നി എന്ന് മാത്രമായിരിക്കും എഴുതപ്പെടുകയുള്ളൂ. നിൻറെ ഈ നെറ്റി ഞാൻ ചുവപ്പിക്കും ഇങ്ങനെ”
എന്നും പറഞ്ഞു അവൻറെ കയ്യിലെ ചോര കൊണ്ട് അവൻ അവളുടെ നെറ്റിയിൽ തൊട്ടു.
എന്നാൽ അതിന് ഉത്തരം നൽകാൻ സ്വാഹക്ക് അധികം ആലോചിക്കേണ്ട കാര്യം ഒന്നും ഉണ്ടായിരുന്നില്ല.
“നടക്കില്ല Mr. അഗ്നിദേവ വർമ്മ.
ഞാൻ ഒരിക്കലും തൻറെ വാമഭാഗത്ത് നിൽക്കാൻ ആഗ്രഹിക്കുന്നില്ല. സഹധർമ്മിണി പോയിട്ട് നിങ്ങളുടെ മുൻപിൽ പോലും ഞാൻ വരില്ല. എനിക്ക് ഇപ്പോൾ ഈ ലോകത്ത് ഏറ്റവും വെറുപ്പുള്ളത് നിങ്ങളെയാണ്. ഭാര്യയാക്കാൻ വന്നിരിക്കുന്നു.”
“നിങ്ങൾ കണ്ടിരിക്കുന്ന പെണ്കുട്ടികളെപ്പോലെ അല്ല ഞാനും ശ്രീലതയും.
നിങ്ങളുടെ പിന്നാലെ നിങ്ങളുടെ ശരീര ഭംഗിയിലും പണത്തിലും മതി മറന്നു നടക്കുന്നവരല്ല ഞങ്ങൾ.
ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത് പഠിക്കാനാണ്. പഠിച്ച് ഒരു ഡോക്ടർ ആകാൻ വേണ്ടി തന്നെയാണ്. അല്ലാതെ നിങ്ങൾ കരുതും പോലെ അല്ല.”
“അത് മാത്രമല്ല നിങ്ങളുടെ ഈ ചീപ്പ് പരിപാടി ഇനി എൻറെ മേൽ... അല്ല ഞങ്ങളുടെ മേൽ എടുത്താൽ ഞങ്ങൾ ആരാണെന്ന് താൻ ശരിക്കും അനുഭവിച്ചറിയും.”
എന്നിട്ടും ദേഷ്യം മാറാത്ത സ്വാഹ പറഞ്ഞു.
“ഭാര്യയാക്കാൻ വന്നിരിക്കുന്നു...”
അതും പറഞ്ഞ് ദേഷ്യത്തിൽ അഗ്നി തൊട്ട് കൊടുത്ത ചുവപ്പ് അവൾ കൈ കൊണ്ട് മാച്ചു കളഞ്ഞു.
സ്വാഹ പറയുന്നതെല്ലാം ക്ഷമയോടെ കേട്ടു നിന്ന അഗ്നി പറഞ്ഞു.
“ഇപ്പോൾ നീ പൊയ്ക്കോളൂ. ഒരിക്കൽ കൂടി നീ എൻറെ മുന്നിൽ വന്നു പെട്ടാൽ അന്ന് ഒരു സംശയവുമില്ലാതെ നിന്നെ ഞാൻ Mrs. Angi Deva Verma ആക്കി ഇരിക്കും.”