നിശ്ചിതമായ ഇടവേളകൾക്കൊടുവിൽ വീണ്ടും അലാറം ശംഖൊലി മുഴക്കി. നിദ്രയുടെ അവസാന കണികയും കണ്ണിൽ നിന്നൂർന്നിറങ്ങി പോയപ്പോൾ അവൾ കണ്ണു തുറന്നു. അതേ നേരം നന്നായി വെളുത്തു കഴിഞ്ഞിരിക്കുന്നു. സമയം ഒരു പക്ഷെ പത്തു കഴിഞ്ഞിട്ടുണ്ടാവാം.!അതൊരു ഊഹക്കണക്കു മാത്രം. തലേന്നു വായിച്ചു പകുതിയാക്കിയ പുസ്തകം കട്ടിലിന്റെ കാ ൽക്കലായി തളർന്നു കിടന്നിരുന്നു.The Faith എന്തോന്ന് faith ജീവിതം ഫെയ്ത് അതോ ഡെസ്റ്റിനിയോ ? ഇതിൽ ഏതാവുംഅതിന്റെ യഥാർത്ഥ അർത്ഥം.! ഫെയ്ത്, വിശ്വാസം ആ വാക്കിനെ അവൾ ഒരുപാടു വെറുത്തു കഴിഞ്ഞിരുന്നു. ഏഴു വർഷങ്ങൾക്കു മുൻപ് താനിങ്ങനെ ആയിരുന്