വൈകേന്ദ്രം Chapter 46 വൈഗ താഴെ ചെന്ന് അച്ഛനും അമ്മയ്ക്കും അടുത്തായി സോഫയിൽ ഇരുന്നു. അഞ്ച് മിനിറ്റിനു ശേഷം ഇന്ദ്രനും ഭദ്രനും കൂടി ലച്ചുവിനെ പൊക്കിക്കൊണ്ട് സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ടു. അത് എല്ലാവരിലും ചിരി പരത്തിയിരുന്നു. ലച്ചുവിനെ അവരുടെ മുൻപിൽ കൊണ്ടു നിർത്തിക്കൊണ്ട് ഭദ്രൻ പറഞ്ഞു. “ആ ടോണിക്ക് ഇതിലും വലുത് എന്തോ വരാനിരുന്നതാണ്, പാവം ചെക്കൻ.” അതു കേട്ട് എല്ലാവരും ചിരി അടക്കി നിന്നു. അന്നേരം രുദ്രൻ ലച്ചുവിൻറെ അടുത്തു വന്ന് തലയിൽ തലോടിക്കൊണ്ട് ആൺ മക്കളെ നോക്കി ദേഷ്യപ്പെട്ടു. “എൻറെ മോളെ കളിയാക്കുന്നോ രണ്ടും കൂ