വാതിൽ തുറന്ന ശിവ പ്രസാദ് മുന്നിൽ നിൽക്കുന്ന സഞ്ജയെ കണ്ടു ചെറുതായി ഞെട്ടിയെങ്കിലും അത് മറച്ചു വെച്ച് അവനെ നോക്കി പുഞ്ചിച്ചു.\"അല്ല ആരിത് സഞ്ജയ്‌യൊ വാ മോനെ കയറി ഇരിക്ക്.. അയാൾ അവനെ അകത്തേക്കു ക്ഷണിച്ചു..അവൻ അകത്തേക്ക് കയറി അവൻ ഹാളിലുള്ള സോഫയിൽ ഇരുന്നു.. അവന്റെ ഓപ്‌സിറ്റ് സോഫയിൽ അയാളും....,\"മോൻ എന്താ കുടിക്കാൻ എടുക്കേണ്ടത്, അയാൾ സ്നേഹം വിതറി ചോദിച്ചു..\"അയ്യോ, എനിക്ക് ഒന്നും വേണ്ട, അവനും വിനയം ഒട്ടും കുറക്കാതെ പറഞ്ഞു...\"പെട്ടന്ന് എന്താ ഇങ്ങോട്ടേക്കു ഒരു വരവ്....\"\"\"ഞാൻ ഇവിടെ അടുത്ത് വരെ വന്നതായിരുന്നു.. കെ എംസ് കോളേജിലെ പി ടി സർ നെ കാണാൻ.. എന്ന അങ്കിളിനെയും ഒന്ന് കാണ