Aksharathalukal

റൗഡി ബേബി



വാതിൽ തുറന്ന ശിവ പ്രസാദ് മുന്നിൽ നിൽക്കുന്ന സഞ്ജയെ കണ്ടു ചെറുതായി ഞെട്ടിയെങ്കിലും അത് മറച്ചു വെച്ച് അവനെ നോക്കി പുഞ്ചിച്ചു.
\"അല്ല ആരിത് സഞ്ജയ്‌യൊ വാ മോനെ കയറി ഇരിക്ക്.. അയാൾ അവനെ അകത്തേക്കു ക്ഷണിച്ചു..

അവൻ അകത്തേക്ക് കയറി അവൻ ഹാളിലുള്ള സോഫയിൽ ഇരുന്നു.. അവന്റെ ഓപ്‌സിറ്റ് സോഫയിൽ അയാളും....

,\"മോൻ എന്താ കുടിക്കാൻ എടുക്കേണ്ടത്, അയാൾ സ്നേഹം വിതറി ചോദിച്ചു..


\"അയ്യോ, എനിക്ക് ഒന്നും വേണ്ട, അവനും വിനയം ഒട്ടും കുറക്കാതെ പറഞ്ഞു...


\"പെട്ടന്ന് എന്താ ഇങ്ങോട്ടേക്കു ഒരു വരവ്....\"


\"\"ഞാൻ ഇവിടെ അടുത്ത് വരെ വന്നതായിരുന്നു.. കെ എംസ് കോളേജിലെ പി ടി സർ നെ കാണാൻ.. എന്ന അങ്കിളിനെയും ഒന്ന് കാണാമെന്നു വിചാരിച്ചു..\"അയാളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും നിരീക്ഷിച്ചു കൊണ്ട് അവൻ പറഞ്ഞു...\"


\"സഞ്ജയ്‌ അവിടയാണോ, വർക്ക്‌ ചെയുന്നത്..\"


\"ആ, കുറച്ചു നാളെ ആയുള്ളൂ, താത്കാലിക വെക്കൻസിയിൽ ആണ്.. അങ്കിലിന് അറിയോ ഈ കെ എംസ് കോളേജ് അവൻ അർത്ഥം വെച്ച് ചോദിച്ചു..\"

\"മം അയാൾ ഒന്ന് മൂളി..\"

അത് കണ്ടതും അവൻ തലയ്ക്കു സ്വയം കൊട്ടി, \"ഞാൻ എന്തൊരു പൊട്ടനാണ് കോളേജിന്റെ ഉടമയോട് തന്നെ കോളേജ് അറിയോ എന്ന് ചോദിക്കുന്നു..എന്നും പറഞ്ഞു ചിരിച്ചു...

അത് കേട്ടതും ഇത്രയും നേരം ഉണ്ടായിരുന്ന സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും മുഖം മാറി ക്രൂരമായ മുഖം അയാളിൽ വെളിവായി....

\"അപ്പൊ എല്ലാം അറിഞ്ഞുള്ള വരവാണ്.. അപ്പൊ നിയായിരുന്നു മറന്നിരുന്ന ഓഫീസർ..നിന്നെ ഞാൻ കുറെ തിരക്കി, കണ്ടെത്താൻ പറ്റിയില്ല.. നീയായിട്ട് മുന്നിൽ വന്നത് നന്നായി....\"


\"എന്റെ അങ്കിൽ എന്നെ തട്ടി കളയാൻ വല്ല ഉദ്ദേശ്യം ഉണ്ടെങ്കിൽ അത് കളഞ്ഞേക്ക്, എന്നെ തട്ടിയാലും ഇയാളെ പുട്ടാനുള്ള എല്ലാം ചെയ്തു വെച്ചിട്ടാണ് ഞാൻ വന്നിരിക്കുന്നത്... പക്ഷെ ഞാൻ ഇപ്പൊ വന്നത് ശത്രു ആയിട്ടല്ല, മിത്രം ആയിട്ടാണ്..\"

അവൻ പറയുന്നത് കേട്ട് അയാൾ നെറ്റി ചുളിച്ചു അവനെ നോക്കി...

\"ശ്രീ കൊല്ലപ്പെട്ടതിൽ നിരഞ്ജൻ ചെറിയച്ഛനെ ചെറിയ ഡൗട് ഉണ്ട്... അവന്റെ ഫോൺ ആക്കിങ് ചെയ്താണ് ശത്രുക്കൾ വിവരങ്ങൾ അറിഞ്ഞെതെന്ന് ഞാൻ അവനെ പറഞ്ഞു മനസ്സിലാക്കി...എല്ലാം അങ്കിളിൻ വേണ്ടിയാണ്.. അവൻ ഒറ്റ പിരികം പൊക്കി ചുണ്ടിൽ ചെറു ചിരിയോടെ പറഞ്ഞു..അയാളെ നോക്കി \"



\"എന്തിന്, എന്താ നിനക്ക് എന്നിൽ നിന്ന് വേണ്ടത്,\"അയാളുടെ ചോദ്യം കേട്ട് അവൻ ഒന്ന് ചിരിച്ചു.. പിന്നെ അയാളുടെ അടുത്തേക്ക് ചുവടുകൾ വെച്ചു....



\"പണം പവർ... ഇതൊക്കെ ഞാൻ എന്നും ആഗ്രഹിച്ചുള്ളൂ... അതിന് വേണ്ടിയാണ് ഈ കാക്കി തെരെഞ്ഞെടുത്തതും എനിക്ക് പറ്റിയ ഒരാളെ തിരയുകയായിരുന്നു.. ഇപ്പോയാണ് കണ്ടുമുട്ടിയത്..!

അവൻ പറയുന്നത് കേട്ട് അയാളിൽ ഒരു ചിരി പടർന്നു.. അവനെ ഹഗ് ചെയ്തു....

\"അച്ഛനെ പോലെ വിഡ്ഢിയായില്ലല്ലോ നീയും..നീ എന്റെ കൂടെ നിന്നോ, നീ ആഗ്രഹിക്കുന്നതിൽ കൂടുതൽ ഞാൻ തരും അവന്റെ തോളിൽ തട്ടി പറഞ്ഞു....


\"എനിക്ക് അത് മാത്രം പോരാ,\"

അവൻ പറഞ്ഞത് കേട്ട് അയാൾ കണ്ണ് മിഴിച്ചു...

\"പിന്നെ...


\"നിരഞ്ജൻ, അവനെയും വേണം..\"

\"മനസ്സിലായില്ല..\"

\"വർഷങ്ങളായുള്ള എന്റെ പ്രണയം, അവൻ തട്ടിയെടുത്തത്, അവനെ കൊന്നിട്ട് ആണേലും എനിക്ക് അത് തിരിച്ചു വേണം, അവസാനം വളർത്തു മകന്റെ സെറ്റിമെൻസ് പറഞ്ഞു വരരുത്, അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞതും അയാൾ അട്ടഹസിച്ചു...


\"എന്റെ ഏട്ടൻ അവന്റെ അച്ഛൻ ആയിരുന്നു എന്റെ കള്ളത്തരങ്ങൾ ആദ്യം തിരിച്ചറിഞ്ഞത്.. കുറെ ഉപദേശം ആയി വന്നു... എന്നിട്ടും ഞാൻ നന്നായില്ല എന്ന് കണ്ടപ്പോൾ എന്നെ അകത്താക്കണം എന്ന് വാശി ....അതിന് സമ്മാനമായി ഏട്ടത്തിമ്മയിൽ കുറെ സംശയത്തിന്റെ വിഷം കുത്തി വെച്ചു.. പിന്നെ എപ്പോഴും വഴക്കായി, നിരഞ്ജൻ അച്ഛനോട് തന്നെ വെറുപ്പായി.... മനസ്സിക്കമായി തളർന്നാൽ പിന്തിരിയുമെന്ന് കരുതി.. എവിടെ, എന്നിട്ടും എന്റെ പിറകെ, എടുത്തു കളഞ്ഞു ഞാൻ എന്റെ കൈകൾ കൊണ്ട് അവരുടെ ജീവൻ... ഏട്ടനെ കൊന്നവൻ എന്ത്‌ ഏട്ടന്റെ മകൻ.. അയാൾ അതും പറഞ്ഞു ക്രൂരമായി ചിരിച്ചു....

അത് കണ്ടു സഞ്ജയ്‌യും....


ഒരുപാട് കാര്യങ്ങൾ പറഞ്ഞു തീരുമാനിച്ചു അവർ കൈ കൊടുത്ത് പിരിഞ്ഞു... പുതിയ ലക്ഷ്യത്തോടെ.......


               വീട്ടിലേക്ക് സഞ്ജയ്‌ തിരിച്ചു വരാൻ രാത്രി ആയിരുന്നു.... അവൻ അമ്മയോട് ഭക്ഷണം കഴിച്ചു എന്നും പറഞ്ഞു നേരെ റൂമിലേക്ക് പോയി ഫ്രഷായി തിരിച്ചു വന്നതും കണ്ടത് റൂമിൽ നിൽക്കുന്ന നിളെയാണ്....
അവൻ അവളെ എന്താ എന്ന ഭാവത്തിൽ നോക്കി..


\'വീണ്ടും അവളുടെ പിറകെ ചുറ്റിക്കറങ്ങാൻ ആണോ വിചാരം... പിന്നെ എന്തിനാ ഞാനുമായുള്ള കല്യാണത്തിന് സമ്മതിച്ചത്..\"

അത് കേട്ടതും അവൻ ചിരിച്ചു...

അവള് നെറ്റി ചുളിച്ചു അവനെ നോക്കി...


\"ഡീ ആരാ ഈ പറയുന്നത്... സ്വന്തം വാശിക് വേണ്ടി ഒരു പെൺ കുട്ടിയെ കൊണ്ട് കോൺട്രാക്ട് കല്യാണവും കഴിപ്പിച്ചു അവളുടെ ജീവിതം തകർക്കാൻ നോക്കുന്ന നീ തന്നയാണോ ഇത് പറയുന്നത്.. കഷ്ടം...\"

അവൻ പറയുന്നത് കേട്ട് അവള് ഞെട്ടിയെങ്കിലും അത് പുറമെ കാണിക്കാതെ നിന്നു...

\"ഓഹ്, ഇതൊക്കെ അവൾ പറഞ്ഞു തന്നതാവും അല്ലേ..പുച്ഛത്തോടെ അവൾ ചോദിച്ചു .\"

\"അവൾ നിന്റെ അത്രയും ചീപ് അല്ലാത്തത് കൊണ്ട് ഇതൊന്നും അവള് അല്ലെ പറഞ്ഞത്.

\"

അവൻ പറയുന്നത് കേട്ട് അവൾ അവനെ തുറിച്ചു നോക്കി..


\"ഡീ, ഇങ്ങനെ നോക്കല്ലേ ഞാൻ ചിലപ്പോൾ പേടിച്ചു പോകും അവൻ ആക്കി പറഞ്ഞതും അവള് റൂം വിട്ട് പോകാൻ തിരിഞ്ഞു.


\"ഡീ നിള, പോവല്ലേ ഒരു കാര്യം പറയാനുണ്ട്...\"

അവൻ പിറകിൽ നിന്ന് പറഞ്ഞതും അവള് അവനെ തിരിഞ്ഞു എന്താ എന്ന ഭാവത്തിൽ നോക്കി...

\"നമുക്ക് കല്യാണത്തിന് മുന്നേ ഒരു കോൺട്രാക്ട് റെഡിയാക്കട്ടെ. നിന്റെ ഏട്ടനെ പോലെ .\"


അവള് അവൻ പറഞ്ഞത് മനസ്സിലാവാതെ നെറ്റി ചുളിച്ചു....


അവൻ വീണ്ടും തുടർന്നു.....

\"നമ്മുടെ കല്യാണം കഴിഞ്ഞാൽ നിന്റെ ഏട്ടന്റെ ഡൈവോഴ്‌സ് എന്നല്ലേ അവന്റെ കോൺട്രാക്ട്, നമ്മുടെ കോൺട്രാക്ട് നിന്റെ ഏട്ടൻ എന്ന് അവളെ ഡൈവോഴ്സ് ചെയ്യുന്നോ അന്ന് നമ്മുടെയും ഡൈവോഴ്സ്..എങ്ങനെയുണ്ട് ഇഷ്‌ടയോ.. അവൻ രണ്ടു പിരിക്കവും പൊക്കി പറഞ്ഞു അവളെ നോക്കി \"


അവള് അവനെ കൊല്ലാനുള്ള ദേഷ്യത്തിൽ നിൽക്കുവാണ്...


\"നിന്റെ കോൺട്രാക്ട് കല്യാണത്തിന് എനിക്ക് സമ്മതമല്ല...അവള് ദേഷ്യം കടിച്ചു പിടിച്ചു പറഞ്ഞു...

\"ഹാവു സമാധാനം.... എന്ന ഒട്ടും വയ്ക്കാതെ അച്ഛനോടും അമ്മയോടും പറഞ്ഞോളു, കല്യാണത്തിന് സമ്മതമല്ലെന്ന്... അത് കഴിഞ്ഞു വേണം എനിക്ക് എല്ലാർക്കും ഒരു പാർട്ടി കൊടുക്കാൻ...ഒരു ബാധ അല്ലേ തലയിൽ നിന്ന് ഒഴിഞ്ഞു പോയത് \"


\"ഇപ്പൊ പറഞ്ഞതിനൊക്കെ നീ ദുഃഖിക്കും... നോക്കിക്കോ.... എന്നെ ഒഴിവാക്കി അവളുടെ കൂടെ സുഖമായി ജീവിക്കാം എന്ന് നീ കരുതേണ്ട.... വേണ്ടി വന്നാൽ ഞാൻ അവളെ കൊല്ലാനും മടിക്കില്ല...\"


അതും പറഞ്ഞു അവള് തിരിഞ്ഞു നടന്നതും അവൻ അവളുടെ കൈ പിടിച്ചു വലിച്ചു അവനോട് ചേർത്ത്..കണ്ണുകളിലേക്ക് നോക്കി..
അവന്റെ നോട്ടം താങ്ങാൻ ആവാതെ അവള് മുഖം തിരിച്ചു......

\"ഞാൻ ദുഃഖിക്കുമ്പോൾ നിന്നെ വിളിക്കാം.. അപ്പൊ കർച്ചീഫ് ആയി വരണം.. ഇപ്പൊ മോള് പോയി കിടന്നു ഉറങ്... പിന്നെ അടുത്ത ആഴിച്ച നമ്മുടെ എങ്ങെജ്‍മെന്റ് ആണ്.. അത് മറക്കേണ്ട.. പിന്നെ നമ്മുടെ കോൺട്രാക്ടടും..കവിളിൽ തട്ടി അവൻ പറഞ്ഞു..
 അത് കേട്ടതും അവൾ പെട്ടന്ന് അവനെ തള്ളി മാറ്റി... റൂമിൽ നിന്ന് ഇറങ്ങിയതും കണ്ടത് അവളെ തുറിച്ചു നോക്കുന്ന വൈഷ്ണവിയെയാണ്..... നിള അവളോട് ഒന്നും മിണ്ടാതെ നിറ കണ്ണുക്കളുമായി റൂമിലേക്ക് നടന്നു.. വൈഷ്ണവി നേരെ സഞ്ജയ്യുടെ റൂമിലേക്കും....

\"എന്താ ഏട്ടാ ഇതൊക്കെ....\"

അവളെ ചോദ്യം കേട്ടതും അവന് ഫോണിൽ നിന്ന് മുഖം ഉയർത്തി അവളെ നോക്കി 


\"അതൊക്കെ പിന്നെ പറയാം.. നീ പോയി കിടന്നു ഉറങ്ങാൻ നോക്കി...


പിന്നെ വൈഷ്ണവി ഒന്നും ചോദിക്കാതെ റൂമിൽ നിന്ന് ഇറങ്ങി....

......................................


നിള റൂമിൽ എത്തിയത് കണ്ണിൽ കണ്ടതൊക്കെ വലിച്ചു വാരി ഇട്ടു.....
\"നീ എന്തിനാ വീണ്ടും വീണ്ടും എന്നെ വേദനിപ്പിക്കുന്നത്..... എന്നും സ്നേഹിച്ചിട്ടല്ലേ ഉള്ളു എന്നും പറഞ്ഞു കരഞ്ഞു തറയിൽ കാലുകൾ ഇടയിൽ മുഖം താഴ്ത്തി ഇരുന്നു.... അപ്പോഴും അവളുടെ ഫോൺ നിർത്താതെ റിങ് ചെയുന്നുണ്ടായിരുന്നു... അവൻ അത് എടുത്തു നോക്കി.. നിരഞ്ജന്റെ പേര് കണ്ടതും അത് ബെഡിൽ വലിച്ചു എറിഞ്ഞു.......

ഏട്ടൻ ഇപ്പൊ എന്നേക്കാൾ വലുത് അവളല്ലേ,, എനിക്ക് ആരും ഇല്ല.. എനിക്ക് ആരെയും വേണ്ട എന്നും പറഞ്ഞു അവള് വീണ്ടും കരഞ്ഞു....അവസാനം അവള് ദിയയെ വിളിച്ചു സങ്കടങ്ങൾ പറഞ്ഞു...



ദിയ നിളെയെ സമദനിപ്പിച്ചു ഫോൺ കട്ട്‌ ചെയ്തു.....ഫോൺ സോഫയിൽ എറിഞ്ഞു....
എപ്പോ വിളിച്ചാലും അവളെ സങ്കടം മാത്രമേ പറയാനുള്ളൂ... കേട്ട് കേട്ട് മടുത്തു... നിരഞ്ജനിൽ അടുക്കാൻ വേണ്ടിയാണ് അവളുമായി ഫ്രണ്ട് ഷിപ് തന്നെ ഉണ്ടാക്കിയത്..... ഇങ്ങനെ പോയാൽ നിരഞ്ജൻ കൈയിൽ നിന്ന് പോകും..

\"കല്യാണി അവളെ അങ്ങ് തട്ടി കളഞ്ഞല്ലോ.. അല്ലങ്കിൽ വേണ്ട, അത് നിരഞ്ജൻ കണ്ടുപിടിച്ചു എന്നെ തന്നെ കൊല്ലും... പിന്നെ ഉള്ളത് നീളയാണ്... അവളെ ഓരോന്ന് പറഞ്ഞു എരിവ് കൂടി അവിടെ കൊണ്ടുപോയത് തന്നെ വല്ലതും നടക്കുമെന്ന് വിചാരിച്ചാണ്... എവിടെ അവൾക്ക് കുരയ്ക്കാൻ മാത്രമേ അറിയൂ.. കടിക്കാൻ അറിയില്ല.. അത് ഇന്ന് ബോധ്യമായി... ഇനി സഞ്ജയ്‌ വഴി ശ്രമിച്ചല്ലോ..... ദിയയുടെ മനസ്സിൽ പല ചിന്തക്കളും വന്നു.. അവസാനം അവള് എന്തൊക്കയോ തീരുമാനിച്ചു ഗൂഢമായി ചിരിച്ചു.....

...........................
നിളയെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് നിരഞ്ജൻ സഞ്ജയ്‌യെ വിളിച്ചു.. അവൻ ഒറ്റ റിങ്ങിൽ തന്നെ ഫോൺ എടുത്തു...


\"ഡാ, സഞ്ജയ്‌ നിളയുടെ ഫോൺ എടുക്കുന്നില്ല.. അവിടെ കുഴപ്പം ഒന്നുമില്ലല്ലോ... \"

\"എന്ത്‌ കുഴപ്പം.. ഇവിടെ പ്രശ്നം ഒന്നുമില്ല... അവള് ഉറങ്ങിക്കാനും...\"


\"അവളോട് ആദ്യമായി ദേഷ്യപ്പെട്ടത് കൊണ്ട് ഭയങ്കര ടെൻഷൻ ഉറങ്ങാൻ പറ്റുന്നില്ല.. ഇടറിയ ശബ്ദത്തിൽ നിരഞ്ജൻ പറഞ്ഞു...




\"ഇതാണ് നിന്റെ കുഴപ്പം.. ഓവറായി കെയർ ചെയ്തു അവളെ വഷളാക്കി.. ഇനി നന്നാക്കാൻ കുറെ മേനെക്കെടേണ്ടി വരും..\"

\"ഡാ, സഞ്ജയ്‌. നിന്നക് അറിയാലോ എനിക്ക് അവള് മാത്രമേ ഉള്ളുവെന്ന്..\"


\"ഓഹ് പിന്നെ നമ്മൾ ഒക്കെ ആരാടാ...\"


\"ഡാ അങ്ങനെ അല്ല, അമ്മ പോകുമ്പോൾ അവളെ എന്നെ ഏൽപ്പിച്ചല്ലേ പോയത്.... അവൾക്ക് ഞാൻ ഏട്ടൻ മാത്രമല്ല, അച്ഛനും അമ്മയുമാണ്, അവളുടെ കണ്ണ് നിറഞ്ഞാൽ എന്റെ നെഞ്ചു നീറും, അവളുടെ സന്തോഷത്തിന് വേണ്ടിയാണ് ഞാൻ കല്യാണിയെ കല്യാണം കഴിച്ചത്... പക്ഷെ ഇപ്പൊ.... നിരഞ്ജൻ പറഞ്ഞു നിർത്തി...


\"പക്ഷെ ഇപ്പൊ.. എന്താ നിർത്തിയത് ബാക്കി പോരട്ടേ...\"

\"ഡാ അത് ഇപ്പൊ എനിക്ക് അവളില്ലാതെ പറ്റില്ലെന്ന് ആയി.. എനിക്ക് അവളെ വേണം, പക്ഷെ നിളയെ വേദനിപ്പിക്കാനും പറ്റില്ല...നിളയ്ക്ക് വേണ്ടി കല്യാണിയെ ഉപക്ഷിക്കാനും പറ്റില്ല.. വല്ലാത്ത ധർമസങ്കടത്തിലാണ്...\"


\"നീ ടെൻഷൻ ആവണ്ട.. നിന്റെ പെങ്ങൾക്ക് കുറച്ചു അല്ല അതിവിശ്യത്തിൽ അധികം അഹങ്കാരവും വാശിയുമുണ്ട്.. പതുക്കെ അതൊക്കെ ശരിയാക്കി എടുക്കണം.. ഇല്ലങ്കിൽ അത് നമ്മുടെ ജീവിതത്തെ ബാധിക്കും...\"


\"അറിയാം... നിന്നിലാണ് ഒരു വിശ്വാസം... നിങ്ങളുടെ കല്യാണം കഴിഞ്ഞാൽ എല്ലാം ശരിയാവും എന്ന പ്രതീക്ഷയുണ്ട്... പിന്നെ നിളയുടെ സമ്മതത്തിൽ തന്നെ കല്യാണിയുമായി ഒരുമിച്ചു ജീവിതം തുടങ്ങണം എന്നാണ് ആഗ്രഹം.. എല്ലാം നടകുമായിരിക്കും... ഒരു നിശ്വാസത്തിൽ നിരഞ്ജൻ പറഞ്ഞു നിർത്തി...




\"നടക്കുമായിരിക്കും എന്നല്ല... നമുക്ക് നടത്തി എടുക്കാം... നീ തത്കാലം ഫോൺ വെച്ച് ഉറങ്ങാൻ നോക്ക്..\"

\"മം ഓക്കേ.. ശരിയടാ...

മറുതലയിൽ നിന്ന് ഫോൺ കട്ട്‌ ചെയ്ത സൗണ്ട് കേട്ടതും സഞ്ജയുടെ ചുണ്ടിൽ ചിരി വിടർന്നു
..\"നിനക്കുള്ള പണി പിറകെ വരുന്നുണ്ട് നിരഞ്ജൻ \"അതും പറഞ്ഞു അവൻ ബെഡിലേക്ക് വീണു....


















\"



.............................................................................

റൗഡി ബേബി

റൗഡി ബേബി

4.7
3475

കല്യാണി രാവിലെ സുഖമായി കിടന്നു ഉറങ്ങുക്കായിരുന്നു.. അപ്പോഴാണ് നിരഞ്ജൻ അവളുടെ അരികിലേക്ക് വന്നത്...\"ഡീ ഭാര്യ എഴുനേൽക്കുന്നില്ലേ.\"എന്നും പറഞ്ഞു അവളെ തട്ടി വിളിച്ചു...\"നിരഞ്ജൻ, ഞാൻ കുറച്ചു സമയം കിടന്നോടെ എന്നും പറഞ്ഞു അവൾ അവനിൽ നിന്നും തിരിഞ്ഞു കിടന്നു...\"ഡീ നിന്നെ എഴുനേൽപ്പിക്കാൻ എന്റെ കൈയിൽ ഒരു സൂത്രം ഉണ്ടെന്ന് പറഞ്ഞു അവൻ അവളെ പിടിച്ചു തിരിച്ചു അവന്റെ നേരെയാക്കി... കിസ്സ് ചെയ്യാൻ വന്നതും \"നിരഞ്ജൻ ദൂരെ പോ..എന്നും പറഞ്ഞു അവള് അവനെ തള്ളിയതും അവളുടെ കൈ ബെഡിൽ തട്ടി . ആ എന്നും പറഞ്ഞു അവൾ കണ്ണുക്കൾ തുറന്നു പെട്ടന്ന് എഴുനേറ്റ് ഇരുന്നു...\"അവൻ എവിടെ \"അവള് ചുറ്റും