🟥 രവി നീലഗിരിയുടെ നോവൽ ©️അധ്യായം നാല് സ്കൂളിലേക്കുള്ള എലിസബേത്തിന്റെ ആദ്യ ദിവസം....മഴയില്ലാത്ത ഒരു തെളിഞ്ഞ ദിവസത്തിലേക്കാണ് എലിസബേത്ത് കണ്ണുകൾ തുറക്കുന്നത്. ഒരു പാട് നാളുകളായി കാത്തിരുന്നത് ഈ ദിവസത്തിനു വേണ്ടിയായിരുന്നു. ചേച്ചിമാരെപ്പോലെ വലിയ കുട്ടിയായി സ്കൂളിലേക്ക് പോകുന്ന ദിവസങ്ങൾ.. എത്രയോ രാത്രി സ്വപ്നങ്ങളിൽ ഈ ദിവസങ്ങൾ കടന്നു വന്നിരുന്നു..!! കാർമേഘങ്ങളുടെ ഒരു തുണ്ടു പോലും ആകാശത്തെങ്ങുമില്ല. തണുത്ത മഴക്കാറ്റുമില്ല. മുറ്റത്ത് കിളികൾ ചിലക്കുന്നതും മൂവാണ്ടന്റെ മരച്ചില്ലയിലിരുന്ന് കാക്കകൾ ഉറക്കെ കരയുന്നതും