Aksharathalukal

Aksharathalukal

ദ്രാവകം

ദ്രാവകം

0
466
Fantasy
Summary

🟥 രവി നീലഗിരിയുടെ കഥ©️◼️ഒന്ന്       നാടയഴിഞ്ഞ അടിപ്പാവാടയും, കുത്തഴിഞ്ഞ് വാരി വലിച്ചുടുത്ത കീറലുകൾ വീണ സാരിയും, പിഞ്ഞിയ ബ്ലൗസ്സും, ഹുക്കുകൾ വിട്ടകന്ന നാല്പതിന്റെ ബ്രായും ഒക്കെയായി ഒരു സ്ത്രീയുടെ ഭയന്നു വിറച്ചുള്ള ഒരോട്ടം ഒന്നാലോചിച്ചു നോക്കണം. ദുഷ്ക്കരമെന്നേ പറയേണ്ടൂ. ഒരു പാവം സ്ത്രീയുടെ ദുരിത കാന്താരപർവ്വം എന്നൊക്കെ പറയാവുന്ന വ്യസനങ്ങളുടെ ഒരു കുത്തൊഴുക്ക്. സമയമോ..? വഴിവിളക്കുകളൊന്നുമില്ലാത്ത ഇടവഴിയിലെ ഒരൊമ്പതര മണി നേരവും.         കിതപ്പിനാൽ അവളുടെ നെഞ്ച് ക്രമാതീതമായി ഉയർന്നു താണു കൊണ്ടിരുന്നു. ഇരുട്ടിൽ വഴി കാണാനായി അവളുടെ കണ്ണുകളി