വാനങ്ങൾ ഭൂമിയേ നോക്കി ചിരിക്കുന്നു..മേഘങ്ങൾ വാനിൽ ഓടിക്കളിക്കുന്നു..സമയ ഘടികാരം മന്ദസ്മിതം തൂകുന്നു...കാലചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു...മഴമേഘം കാറ്റിനെ മാടിവിളിക്കുന്നു..ആകാശം കറുക്കുന്നു വാനം ഇരുളുന്നു..മഴ മേഘങ്ങൾ കണ്ണീർ പൊഴിക്കുന്നു...മേഘത്തിൻ കണ്ണുനീർ ഭൂമിയിൽ പതിക്കുന്നു..മഴയെ തണ്ണീരെന്ന് മാലോകർ വിളിക്കുന്നു..ഭൂമിക്ക് കുളിരായി തണ്ണീർ പരത്തുന്നു..കാടും മേടും മരങ്ങളും ചിരിക്കുന്നു..ദാഹിച്ച് നിന്നൊരാ ഭൂമിയും ചിരിക്കുന്നു..മഴയെന്ന നാമത്തിൻ താളം പകരുവാൻ ..വാദ്യഘോഷങ്ങളായി ഇമ്പം പകരുവാൻ ഇടിയും മിന്നലും കൂടെ കൂടുന്നു..മേഘത്തിൻ ഗദ്ഗദം അലർച്ചയായ