സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 41 ഒട്ടും പതറാതെ സംസാരിക്കുന്ന സ്വാഹയെ തന്നെ നോക്കി തലയിലെ കിളികളെ എല്ലാം പറത്തി വിട്ട അർജുൻ നിന്നു പോയി. അവൾക്കു ശേഷം ക്ലാസിലുള്ള എല്ലാവരും അവരെ പരിചയപ്പെടുത്താൻ തുടങ്ങി. അന്നത്തെ ക്ലാസ്സ് കഴിഞ്ഞതും അർജുൻ അഗ്നിയെ വിളിച്ചു. അവൻറെ കോൾ വെയിറ്റ് ചെയ്യുകയായിരുന്നു അഗ്നിയും ശ്രീഹരിയും. കോൾ കണക്ട് ആയതും അർജുൻ അഗ്നിയോട് പറഞ്ഞു. “നിൻറെ പെണ്ണ് എന്നെ വെള്ളം കുടിക്കുകയാണ് ക്ലാസ്സിൽ... എന്തൊക്കെയാണ് നിൻറെ കാന്താരി ഇവിടെ പറഞ്ഞിരിക്കുന്നത്?” “അവൾ എന്ത് പറഞ്ഞു എന്നാണ് നീ പറയുന്നത്. ഞങ്ങൾക്കൊന്നും മനസ്സിലാകുന്നില്ല.” ശ്രീഹരി ചോദിച്ചു.