അധ്യായം ഒന്ന്നീ തന്നതാണീ ഉടൽ നീ തന്നതാണീ റൂഹുംനിന്റെ കനിവാണു ഞാൻ നിന്റെ കഴിവാണ് ഞാൻ ഇലാഹീ\"യൂഫ്രട്ടീസ് നദിക്കരയിൽ ഇരുന്ന് അബ്‌നാൻ ആമിർ പാടുന്നുണ്ട്.നീളമേറിയ വടിയും ചെറിയൊരു തുണി സഞ്ചിയും അരികത്തുണ്ട്,പഴകിപിഞ്ഞിയ വേഷം അവിടെയിവിടെയായി തുന്നിച്ചേർത്തിട്ടുണ്ട്, തലയിൽ ഒരു തലപ്പാവ് തിങ്ങിയതാടി സുന്ദരമുഖം !ഒരു സൂഫി ദൈവത്തെ പ്രകീർത്തിച്ചാണ് ആ നദിക്കരയിൽ ഇരുന്ന് കവിതകൾ ചൊല്ലുന്നത്.\" ഞാൻ എന്ന ഫഖീർ ഈ ദുനിയവിൽ മോക്ഷം തേടി അലയുന്നു പ്രഭോ നീ എനിക്കായി ഭൂമിയിൽ കാത്തുവെച്ചതെന്തോ ഞാൻ അതിൽ സംതൃപ്തനാണ് പ്രഭോ മരണാന്തരം നീ എന്നെ നരകത്തില