Aksharathalukal

Aksharathalukal

ഓട്ടോഗ്രാഫ്

ഓട്ടോഗ്രാഫ്

4.6
585
Inspirational
Summary

പഴയ പുസ്തകങ്ങൾ അടുക്കി പെറുക്കി വെക്കുന്നയിടയിലാണ് പഴയൊരു ഓട്ടോഗ്രാഫ് കൈയിൽ കിട്ടിയത്..സൗഹൃദത്തിന്റെ വേരുകൾ പൊട്ടി പോവാതെ സൂക്ഷിക്കാൻ വാട്സാപ്പും ഫേസ്ബുക്കും ഇല്ലാതിരുന്ന കാലത്ത് സൗഹൃദം കാത്തു വെച്ചത് ഈ പേജുകളിലായിരുന്നു...അക്ഷരങ്ങളിൽ സ്നേഹം ചാലിച്ചു എഴുതിയ താളുകൾ." ഓർമ്മിക്കാൻ നല്ലൊരു മനസുള്ളപ്പോൾ എന്തിനു ചിതലരിക്കുന്ന ഓട്ടോഗ്രാഫ്.... "എന്ന് എഴുതിയ സുഹൃത്തിനു  എന്നെ ഇപ്പൊ ഓർമ്മയിൽ ഉണ്ടാവോ എന്തോ....ഓർത്തില്ലെങ്കിലും ഈ ഓട്ടോഗ്രാഫ് ചിതലരിച്ചിട്ടില്ല...."നീ മറന്നാലും ഞാൻ മറക്കില്ലെന്ന് " എഴുതിയവളെ ഫേസ്ബുക്കിൽ കണ്ടെത്തിയെങ്കിലും അവൾക്ക് എന്നെ മനസ