സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 51 “ശ്രീക്കുട്ടി?... “ മഹാദേവൻ സംശയത്തോടെ ചോദിച്ചു. അതിനുത്തരം നൽകിയത് അഗ്നിയാണ്. “അവളെ കാണാതെ ശ്രീക്കുട്ടി ഇവനെ അടുപ്പിക്കില്ല എന്ന് അറിയാവുന്നത് കൊണ്ടാണ് അവളെ കാണിച്ചു കൊടുത്തത്.” “അപ്പോൾ നിങ്ങൾ കാര്യങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു അല്ലേ?” “സ്വാഹ എവിടെയുണ്ട് എന്നും, അവളുടെ സെക്യൂരിറ്റിയും മാത്രമാണ് ഞങ്ങൾക്ക് അറിയാവുന്നത്. അവർക്ക് എന്തു സംഭവിച്ചുവെന്ന് ഒന്നും ഞങ്ങൾക്കറിയില്ലായിരുന്നു. എന്നിരുന്നാലും ഒരു ഊഹം ഉണ്ടായിരുന്നു. മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ചാണ് അവളുടെ ഒളിച്ചോട്ടം എന്ന്. പക്ഷേ എൻറെ ദേവി ഇത്രയൊക്കെ മനസ്