വിരസമായ നിശബ്ദതയെയും മേഘാവൃതമായ ആകാശത്തെയും കീറിമുറിച്ചു വെട്ടിയ വെള്ളിടിയുടെ തിളക്കം തീർന്നില്ല അതിനുമുൻപേ മഴആകെ ഇരുട്ട് പടർത്തി പെയ്തു തുടങ്ങി തുള്ളികളായി തുടങ്ങിയ മഴയിപ്പോൾ ടെറസിന് മുകളിൽ കൂടി താഴേക്കു കുതിച്ചൊഴുകുന്ന വെള്ളച്ചാലുകൾ തീർത്തിരിക്കുന്നു…അവൾ ജനാല വിരി നീക്കി പുറത്തേക്കു നോക്കിചന്നം പിന്നം പെയ്യുന്ന മഴത്തുള്ളികൾ..ചവറുകൾ കുമിഞ്ഞ് ഒഴുക്കു നിലച്ചു നിറഞ്ഞു നാറുന്ന അഴുക്കുചാലിനപ്പുറത്തു കിടക്കുന്ന ചേരിപ്രദേശംഇടുങ്ങിയ തെരുവ് വീഥികളിൽ കൂടി ഓടിപായുന്ന മനുഷ്യർവാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.\" ദാ ഇതും വാര