അങ്ങനെ ഞങ്ങളുടെ കറക്കം ഒക്കെ കഴിഞ്ഞു വീട്ടിൽ വന്നു കേറി... ആദി :ഉമ്മാ... കറങ്ങി കുഴഞ്ഞു വന്നിരിക്കുന്നു നിങ്ങടെ 2 മക്കൾ രണ്ട് നാരങ്ങ വെള്ളം പോന്നോട്ടെ.... ഉമ്മാ :ഹാ രണ്ടിന്റേം കോളേജ് വിടുന്ന സമയത്തുള്ള കറക്കം കുറച്ചു കൂടുന്നുണ്ട് ഉപ്പയോട് പറയുന്നുണ്ട് ഞാൻ... ആദി :ചതിക്കല്ലേ ഉമ്മാ...ഉമ്മ ഞങ്ങടെ പൊന്നുമ്മ അല്ലേ.... ഉമ്മാ :ഹാ നിന്റെ സോപിങ് ഒക്കെ കയ്യിൽ വെച്ചേരെ... നാലക്ഷരം പഠിച്ചു വല്ല നിലയിലും ആവാനുള്ളത് കിട്ടുന്ന സമയം കറങ്ങി തീർത്തോണം ഉപ്പ വരട്ടെ....എല്ലാം ഞാൻ ശരിയാക്കി തരാം... ഞാൻ: നിനക്ക് വല്ല ആവശ്യോം ഉണ്ടാര്ന്നോ അടുത്ത പണി ഒപ്പിച് വെച്ചു... കിട്ടുന്നത് വേടിച്ചോ...