ഓട്ടോയിൽ നിന്ന് സഞ്ജയ് വലതു കാല് വെച്ച് ഇറങ്ങിയതും അവിടെ കൂടിയ എല്ലാരും അത്ഭുതത്തോടെ അവനെ നോക്കി . ചിലർക്ക് ഇത് അവന്റെ പ്രേതമാണോ എന്ന് പോലും തോന്നി..അവനെ കണ്ടതും നിരഞ്ജനും അമ്മാവനും പെട്ടന്ന് ഓടി അവന്റെ അരികിലേക്ക് ചെന്നു...\"സഞ്ജയ്... നീ ഇത്രയും ദിവസം എവിടെയായിരുന്നു.\"\"അത് പിന്നെ എല്ലാർക്കും ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി \"സഞ്ജയ് പറഞ്ഞു തിരുന്നതിന് മുന്നേ നിരഞ്ജൻ അവന്റെ മുക്കിന് ഇട്ട് ഒന്ന് കൊടുത്തു....അടി കിട്ടി സഞ്ജയ് താഴേക്കു വീണു...\"മരണത്തിൽ നിന്നും രക്ഷപെട്ടു വന്ന അവനെ തല്ലി കൊല്ലല്ലേ എന്നും പറഞ്ഞു അജയ്യും ഹരിഹരനും നിരഞ്ജനെ തടഞ്ഞു....... സഞ്ജയ്