അരികിലായി തഴുകി നീങ്ങി കാതിൽ കൂകി തളിരിലകളാൽ കൈകൊട്ടി ചിരിച്ചു മുടിയിഴകൾ തെല്ലൊന്നനക്കി മിഴികളിൽ നോക്കി കവിളിൽ തട്ടി കിനാവുകളിൽ ഊയലാടി തിരികെ ചെറു ചുടുനിശ്വാസമായി പതിയെ വിരൽ പിടിച്ചു അങ്ങ് ദൂരെ ചക്രവാള സീമയിൽ കുങ്കുമ ശോഭയിൽ കടലലകൾ ചേർത്ത് മണൽമാറിൽ എഴുതിയ വാക്കുകൾ നിശയും സൂര്യനും നടന്നകലും, തിരയായിയെന്നുമരികേ ഞാൻ പ്രണയം പങ്കിടും ശ്വാസമെ, ഈ ഹൃദയത്തുടിപ്പുകൾതാളമായി തെളിയുന്ന വർണ്ണങ്ങളായി ഉള്ളിലും ഉയിരായി ഉറങ്ങും ഈ മോഹനതീരം ഒടുവിൽ പഠിയിറങ്ങും നേരം ഒരു പിൻവിളിക്കായി ഞാനുമൊട്ടില്ല താനും...