🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം ഇരുപത്തിയേഴ്. ദൂരെ അങ്ങിങ്ങായി ഉയർന്ന് നില്ക്കുന്ന നരച്ച് പഴകിയ കോൺക്രീറ്റ് കെട്ടിടങ്ങൾ. ആകാശത്ത് ഒറ്റപ്പെട്ട് നില്ക്കുന്ന ഓട്ടുകമ്പനിയുടെ പുകക്കുഴലുകൾ. ആകാശപ്പരപ്പിൽ ചില്ലകൾ പടർത്തി നില്ക്കുന്ന ഒരരയാൽ. അതിന്റെ തടിച്ച വേരുകൾ ഭൂമിയുടെ മാറിലേക്കാഴ്ത്തി ആശുപത്രിയുടെ മുൻ വശത്തു തന്നെ അത് നിന്നു. അതിന്റെ തണൽപ്പരപ്പിൽ രോഗികളെയും കൊണ്ട് വന്ന പലതരം വണ്ടികൾ കാത്ത് കിടന്നു. ടാറിട്ട ഇടറോഡിനപ്പുറം നഗരമാണ്. സോളമൻ അസ്വസ്ഥമായ മനസ്സോടെ പുറത്തേക്ക് നോക്കി. വെയിലിന് ചൂടേറി വരുന്നു. നീളൻ വരാന്ത