“ഇതെന്താ ഒന്നും മിണ്ടാതെ നടന്നുകളഞ്ഞത് ഒന്നുമില്ലെങ്കിലും നാട്ടിലെത്തുന്നതുവരെയെങ്കിലും എന്റെ കൂടെ നടന്നുകൂടെ…. എന്തുപറ്റി മായമ്മേ ….. നേരത്തെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്….. വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ മുതൽ ആകെ മൂഡോഫ് ആണല്ലോ ….. വീട്ടിലെന്തെങ്കിലും പ്രശ്നമുണ്ടോ…..” പുറത്തെ കാഴ്ചകളിലേക്കു മിഴികൾ നാട്ടുകൊണ്ടു പുറത്തേക്കിറങ്ങുവാനുള്ള ചില്ലുവാതിലിനരികിൽ തന്നെയും കാത്തുകൊണ്ടു പുറന്തിരിഞ്ഞു നിൽക്കുകയായിരുന്ന അവളുടെ അടുത്തെത്തിയശേഷം സാരിയുടെ മുന്താണിതുമ്പിൽ പിടിച്ചുവലിച്ചുകൊണ്ടാണ് വേവലാതിയോടെ അയാൾ തിരക്കിയത്. “ഒന്നുമില്ല….. ചെറിയൊരു തലവേദന പോല