ഒരു കൗമാര പ്രണയം ഭാഗം ഒന്ന് "ഡ എഴുന്നേൽക്കുന്നില്ലേ..? മാണി 9 ആയി. ഇന്ന് സ്കൂൾ തുറക്കുന്ന ദിവസമല്ലേ..? എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടോ..? പോത്ത് പോലെ കിടന്ന് ഉറങ്ങുന്നു.." ഉമ്മിയുടെ ആ വാക്കുകൾ എന്റെ കർണ്ണപടം തകർത്ത് ഉള്ളിൽ വന്ന്. ഞാൻ ചാടി എഴുന്നേറ്റ് അടുത്തിരുന്ന വാച്ചിൽ സമയം നോക്കി. 7 : 30ഉറക്കത്തിൽ നിന്ന് വിളിച്ചതിന്റെ ദേഷ്യവും കള്ളം പറഞ്ഞതിന്റെ ദേഷ്യവും എല്ലാം കൂടി കടിച്ചമർത്തി ഞാൻ വീണ്ടും തലയിണയോട് മുഖം ചേർത്ത് ഒന്നൂടെ ഉറങ്ങാൻ ശ്രമിച്ചു. "ഇത്രയൊക്കെ പറഞ്ഞിട്ട് വെല്ല അനക്കവും ഉണ്ടോന്ന് നോക്കിയേ...! ഇനിയും നീ എഴുനേറ്റില്ലങ്കിൽ നിന്റെ തലവഴിയെ ഞാൻ വെള്ളമൊ