ഇടറുന്നോരെന്റെ പ്രാണനിൽ മാഞ്ഞുതുടഞ്ഞിയ ഓർമകളും ചുടു നീർക്കങ്ങളുമേ ഇനി അവശേഷിക്കുന്നുള്ളൂ..ഏകാന്തതയുടെ പുലരികളും ഒറ്റപ്പെടലിന്റെ രുചിയും കുറ്റപ്പെടുത്തലുകളുടെ കനൽ വഴിയുമാത്രമാണെനിക്കിനി ബാക്കി .അടർന്നുപോയ വിലപ്പെട്ട പ്രാണനുകൾ നൽകിയതാണീ ഉറവ വറ്റാത്ത കണ്ണുനീർ, നെഞ്ചോടു ചേർത്തവരെല്ലാം അകലും നേരം ഊർനിറങ്ങിയ മിഴിനീർ കണങ്ങളുടെ വില ഇന്നും അളന്നു കൊണ്ടിരിക്കുന്നു. നീറുന്ന ഓർമ്മകൾ വിഷം പുരട്ടിയ അമ്പുകൾക്ക് സാമാനമാണ്, അവ ലക്ഷ്യസ്ഥാനം ഭേധിക്കുക തന്നെ ചെയ്യും.അവസാന തുള്ളി കണ്ണുനീരും താളത്തോടെ ഒഴുകി പോകുന്ന മഴ വെള്ളത്തിലേക്കു പതിച്ചു, ഉടമയിൽ നിന്നു