തന്റെ ശവം തിന്നുവാനുള്ള കഴുകന്മാർ പെരുമ്പളം കരയിൽ തന്നെയുണ്ട് എന്ന് മനസിലാക്കിയ കെയ്കാടൻ വേലായുധൻ തന്റെ പഴയ കാലത്തെപ്പറ്റി ഓർത്തു. അതിൽ ഏറ്റവും പ്രധാനപ്പെട്ട പേര് വറീത് കുഞ്ഞിന്റെതായിരുന്നു. കഴിഞ്ഞകാല ജീവിതത്തിൽ താൻ ഏറ്റവും കടപ്പെട്ടിരിക്കുന്ന പേരുകാരൻ. അയാൾ മൂന്നാർ മലനിരകളിലെ ജനങ്ങളുടെ ജീവിതം എന്താണ് എന്ന് വേലായുധനെ പഠിപ്പിച്ചു. ശത്രുക്കൾ ആരെന്നും ഒറ്റുകാർ ആരെന്നും സ്വാതന്ത്ര്യം എന്തെന്നും അയാൾക്ക് പറഞ്ഞു കൊടുത്തു. പിന്നീട് പെരുമ്പളം കരയിലേക്ക് ചേക്കേറിയതിനു ശേഷം പലവട്ടം അയാൾ വേലായുധനെ വന്നു കണ്ടു. ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട ലക്ഷ്യങ്