''അമ്മുട്ടി എണീക്ക് നിനക്കിന്നല്ലേ കണ്ണൂർക്ക് പോവണ്ടത് എന്ത് കിടത്തവ കുട്ടി എണീക്കാൻ നോക്ക് '' '' അവൾ തലയിലെ പുതപ്പ് മാറ്റി ഒരു പുഞ്ചിരിയോടെ എണീറ്റിരുന്നു 😊😊 ഗുഡ് മോർണിംഗ് അമ്മക്കുട്ടീ.......'' അതും പറഞ്ഞു അവൾ അമ്മയുടെ കവിളിൽ പിടിച്ചു വലിച്ചു. '' വേഗം പോയ് കുളിച് വരു കുട്ടി ദേവൂട്ടി ഇപ്പൊ വരും ഇനി എപ്പോഴാണാവോ രണ്ടും കൂടെ പോവാൻ പോണേ. ഇങ്ങനെ രണ്ടെണ്ണം. '' അമ്മ അത് ചോദിച്ചതിന് അവൾ ഒന്ന് ചിരിച്ചു കാണിച്ചു. '' അമ്മേ ഒരു അഞ്ച് മിനിറ്റ് ഞാൻ ദേ എത്തി. '' അതും പറഞ്ഞു അമ്മയുടെ കവിളിൽ ഒന്ന് പിച്ചി കുളിക്കാനായി ഓടി. '' ഈ കുട്ടീടെ ഒരു കാര്യം. '' അതും പറഞ്ഞു കവിൾ തടവി അമ്മ താഴേക