🟥 രവി നീലഗിരിയുടെ കഥ©️ അടുക്കളപ്പണികളെല്ലാം കഴിച്ച്, കുളി കഴിഞ്ഞ് മുറ്റത്ത് നിന്ന് വെയിലിൽ മുടിയുലർത്തി ഉണക്കുകയായിരുന്നു ചന്ദ്രിക. ഇനി ഉച്ചക്കുള്ള ഭക്ഷണത്തിന് കുറച്ച് കഴിഞ്ഞ് വീണ്ടും അടുക്കളയിൽ കയറണം. വേലിക്കെട്ടിനപ്പുറത്ത്, ഇടവഴിയിൽ ഒരു ആളനക്കം കണ്ട് അവൾ എത്തി നോക്കി. പൊന്തക്കാടുകളിൽ മറഞ്ഞ് കിടന്ന ഇടവഴിയിൽ മൂന്ന് ചക്രങ്ങളിൽ തള്ളിക്കൊണ്ട് നടക്കാവുന്ന ഒരു സൈക്കിൾ റിക്ഷയുടെ പിന്നിലായി കറുത്ത് മെല്ലിച്ച ഒരു മദ്ധ്യവയസ്കനെ അവൾ കണ്ടു. അവളെ കണ്ട് ഒന്ന് ചിരിച്ച് ധൈര്യത്തോടെ അയാൾ റിക്ഷ ഉന്തിക്കൊണ്ട് മുറ്റത്തേക്ക് കയറി വന്നു. " പഴയ പാ