(മുന്നറിയിപ്പ് : പേടിയുള്ളവർ,മനക്കട്ടിയില്ലാത്തവർ പ്രത്യേകിച്ചു കുട്ടികളും ഗർഭിണികളും ദയവായി ഈ കഥ വായിക്കരുത്.എന്തെങ്കിലും സംഭവിച്ചാൽ കഥാകൃത്ത് ഉത്തരവാദിയല്ല )നഗരത്തിന്റെ അതിർത്തിയിലെ ഗൗരി എന്ന് പേരുള്ള പഴയ അപ്പാർട്ടുമെന്റിലേക്കു ആഴ്ച്ചകൾക്ക് മുൻപാണ് അവർ താമസിക്കാൻ വന്നത്.നവദമ്പതികളായ അശോകനും ശോഭനയും.നാല് നിലയുള്ള ആ അപർട്ടുമെന്റിനു ലിഫ്റ്റ് ഇല്ലായിരുന്നു. നാലാമത്തെ നിലയിലായിരുന്നു അവരുടെ ഫ്ലാറ്റ്.ഭർത്താവ് ജോലിക്ക് പോയിക്കഴിഞ്ഞാൽ ശോഭന തീർത്തും ഒറ്റപ്പെടും.വിരലിലെണ്ണാവുന്നതാമസക്കാരെ അവിടെ ഉണ്ടായിരുന്നുള്ളു. അവൾക്ക് ആരുമായി അധികം