സാർ എന്ന നെനച്ചിട്ടിറുക്ക്? എന്നാച്ച്? തിരിഞ്ഞു നോക്കുമ്പോൾ പുളിമരത്തിന്റെ വെട്ടിഒതുക്കിയ ചെറിയ ശിഖരം വലിച്ചു നീക്കുകയാണ് മണി. കാലങ്ങൾക്കും അപ്പുറത്തുനിന്ന് നൊടിയിടക്കുള്ള തിരിച്ചുവരവ് ചുറ്റുപാടുകളെ മനസ്സിലാക്കാൻ ഏറെ പ്രെയാസപ്പെടുത്തുന്നു... വെട്ടിനീക്കിയ കൊമ്പിനിടയിൽ ഒരു കിളിക്കൂട് ഇപ്പോഴാണ് ശ്രെദ്ധയിൽ പെട്ടത്. പൂർണമായും അത് നശിച്ചിരുന്നു...……പുളിമരത്തിന്റെ ഇലതണ്ടുകൾ കുറച്ചെടുത്തുകൊണ്ടാണ് ഞാൻ മുകളിലേക്കു കയറിയത്.. പുളിയിലയിട്ടു ചൂടാക്കിയ വെള്ളത്തിൽ കുളിച്ചാൽ ശാരീരിക അസ്വസ്ഥതകൾ പമ്പകടക്കും എന്നാണ് മുത്തശ്ശി പണ്ടു പറയാറ്. വെള്ളം ചൂ