🟥 രവി നീലഗിരിയുടെ കഥ©️ മഴ പെയ്യുന്നുണ്ട്, പുറത്ത്. ഈ മഴക്കാല രാത്രിയിൽ ജനലിനപ്പുറത്തെ ഇരുട്ടിൽ നിന്നും മഴയുടെ നേർത്ത സീൽക്കാരങ്ങളും, നനവുള്ള തണുത്ത മഴക്കാറ്റും എന്നെ പൊതിയുമ്പോൾ ഞാൻ എഴുതാനിരിക്കുന്നു. വർഷങ്ങളായുള്ള ഒരു ശീലം. ഇരുട്ടിലെ രാത്രിമഴയിലേക്ക് നോക്കി ഏറെയെഴുതിയിട്ടുണ്ട്, കവിതകളും കഥകളുമൊക്കെയായി. അപ്പോഴൊക്കെയും മഴത്തൂളികൾ എന്റെ കൈവിരൽത്തുമ്പുകളിൽ തൂവൽ തലോടലുകളായും കടലാസുതാളിലെ അക്ഷരങ്ങളിൽ നനഞ്ഞ ഒരു മഷിപ്പടർപ്പായും അതെന്റെ എഴുത്തുമേശയിലേക്ക് ചരിഞ്ഞ് വീഴുന്നത് ഞാനറിയുമായിരുന്നു. അപ്പോഴൊക്കെ ഞാൻ അയ്യപ്പന്റെ കവിതയോർക്