\"ഒന്നുമില്ല... പകൽ സ്വപ്നം കണ്ട് ഇയാൾ താഴേക്ക് വീഴേണ്ടെന്ന് കരുതി... അതുകൊണ്ട് ആ സ്വപ്നത്തിൽ നിന്ന് ഉണർത്താൻ വന്നതാണ്... ഇനിയിരുന്ന് സ്വപ്നം കണ്ടോ പക്ഷേ ആ പടിയിൽ നിന്ന് താഴെയിറങ്ങിയിട്ട് മതി... ഞാൻ പോണു... \"അവൾ തിരിഞ്ഞു നടന്നു... അവൾ പോകുന്നതുംനോക്കി ഗിരിയിരുന്നു... \"\"ഇവൾ സത്യത്തിൽ ആരാണ്... ഇന്നലെ വന്ന ഇവൾ പറയുന്ന ഓരോ കാര്യവും തന്റെ ജീവിതത്തെ മാറ്റി മറിക്കുന്നു... സ്വന്തം അച്ഛനുമമ്മയും കൂട്ടുകാരും ശ്രമിച്ചിട്ടും മാറാതിരുന്ന ഞാൻ അവളുടെ വാക്കുകളിൽ വീഴുന്നു... എന്തോ ഒരു അതൃശ്യശക്തി ഇവളിലുണ്ട്... ഇവൾ എനിക്കായി ജനിച്ചതാണോ... പ്രസാദ് പറഞ്ഞതുപോലെ എന്റെ എല്ലാ കാര്യവും