സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 93 ഇതേ സമയം ഡിഡിയെ കാണാൻ ജയിലിൽ ചിലർ വന്നിരുന്നു. അത് മറ്റാരുമായിരുന്നില്ല. ഫ്രെഡി പറഞ്ഞിട്ട് അവൻറെ കൂട്ടത്തിലെ ചിലരായിരുന്നു. അവർ DD യെ വന്നു കണ്ടു. എന്നാൽ അവരുടെ സംസാരം ശ്രദ്ധിച്ചു കൊണ്ട് ഒരാൾ അവിടെ നിൽക്കുണ്ടായിരുന്നു. മറ്റാരുമായിരുന്നില്ല Amen സ്വാഹ പറഞ്ഞിട്ട് അവരെ വാച്ച് ചെയ്യാൻ വെച്ചിരിക്കുന്ന സെക്യൂരിറ്റി ആയിരുന്നു അത്. DD വന്നവരോട് ചോദിച്ചു. “നിങ്ങൾ അരവിന്ദൻറെ നാട്ടിൽ ചെന്ന് അവൻറെ അച്ഛനെയും അമ്മയെയും നമ്മുടെ കസ്റ്റഡിയിൽ എടുക്കണം. എനിക്ക് ഇവിടെ നിന്നും പുറത്തിറങ്ങാൻ അതു മാത്രമാണ് ഞാൻ ആലോചിച്ചിട്ട് ഒരു വഴി കാണുന്നത്.”