നമ്മുടെ സ്വന്തം യഹോവ വല്ലാത്തൊരു വ്യഥയിലാണിപ്പോൾ...ആദത്തെ ആദ്യം സൃഷ്ടിച്ചതൊരു വിനയായോ എന്നൊരുവ്യാകുല ചിന്ത...ആദ്യ സൃഷ്ടി എന്ന നിലയിലാണെല്ലോ അവനിത്ര അധികാരഭാവം,\'ഒരെല്ല് കൂടുതലാണെ\' തോന്നൽ...യഥാർത്ഥത്തിൽ ഉറക്കത്തിലൊരെണ്ണം നഷ്ടപ്പെട്ടു വെങ്കിലും...രണ്ടാമൂഴക്കാരിയായതിനാലാവും ഹവ്വക്ക് സ്വയമേ ഒരപകർഷതാബോധം, ഒന്നാമന്റെ അടിമയാണെന്നൊരു തോന്നൽ.Prince Harry സ്വയം വിശേഷിപ്പിക്കുന്നതുപോലെ\'Spare\' ആയിപ്പോയെന്നൊരു ഫീലിംഗ്...എല്ലാം \'റദ്ദ്\' ചെയ്ത് ആദ്യം മുതലേ തുടങ്ങിയാലോ? A total re-creation? അപ്പോൾ ഹവ്വാക്ക് കൊടുത്താലോ ആദ്യ turn? അതുകൊണ്ട് പരിഹാരമാകുമോ? പെണ്ണധികാരം കേറിമറിയുമോ