Aksharathalukal

Aksharathalukal

പ്രിയമാണവൾ 35

പ്രിയമാണവൾ 35

4.6
6 K
Love
Summary

തനിക്കുനേരെ ചുവന്ന പനിനീർ പൂവും നീട്ടിപിടിച്ചു നിൽക്കുന്ന കുഞ്ഞ് മുഖത്തേക്ക് ദേവ് ഉറ്റുനോക്കി നിന്നു. അവളുടെ കരിനീല കണ്ണുകളിലെ തിളക്കവും ചുണ്ടുകളിലെ പുഞ്ചിരിയും കണ്ടു അവനു അതിയായ വാത്സല്യം തോന്നി. നിലത്തു മുട്ടിലിരുന്ന് കൈകൾ നീട്ടിപിടിച്ച് അവൻ ആ കുഞ്ഞിനെ മാടി വിളിച്ചു. അവനരികിലേക്ക് ആ കുരുന്നും ഓടി വന്നു. പെട്ടന്ന് ചുറ്റും ഇരുട്ട് പടർന്നു. കാഴച്ചയെ മറച്ചു പൊടി കാറ്റു വീശി. കണ്ണുകൾ തുറന്നപ്പോൾ ആദ്യം കണ്ടത് നിലത്തു ഇതളുകൾ വേർപ്പെട്ടു ഞെരിഞ്ഞമർന്ന ചുവന്ന പനിനീർ പൂവിനെയാണ്. എത്രയൊക്കെ ഓടിയിട്ടും വീണുകിടക്കുന്ന ആ കുരുന്നിനടുത്തേക്ക്‌ എത്താൻ അവ