\'വേണു മനസ്സിന് കട്ടിയുള്ളവനാണെന്നത്\' ഒരു പ്രപഞ്ചസത്യം പോലെ മാണിയേക്കര ഗ്രാമം വിശ്വസിച്ചു പോന്നു. നാട്ടിലെന്ത് അപകടം നടന്നാലും രക്ഷാപ്രവർത്തനത്തിൽ വേണു മുൻപന്തിയിലുണ്ടാവും. ചോര തളം കെട്ടി നിൽക്കുന്നത് കണ്ടാൽ തലകറങ്ങുന്ന ഗ്രാമത്തിലെ ചെത്ത് യുവാക്കൾക്ക് അയാൾ ധീരതയുടെ മാത്രകയായിരുന്നു. കാറപകടത്തിൽ അറ്റു പോയ 10 വയസ്സുകാരന്റെ കാലുമായി അടുത്ത ഓട്ടോ പിടിച്ച് കൂളായി ആശുപത്രി കവാടത്തിലേക്ക് നടന്നു കയറിയ വേണുവിന്റെ മനക്കട്ടി ഒരു പക്ഷേ മാണിയേക്കര ഗ്രാമത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരേടായിരിക്കും. മരണവീട്ടിൽ എല്ലാവരെയും സമാശ്വസി