മംഗലം മംഗളം നാടൊത്ത് വാഴ്ത്തി.കേമം, ഉത്തമം, മാതൃക, ഏറ്റേറ്റ് പാടി.തന്ത്രം മെനഞ്ഞങ് മുന്നോട്ട് നീങ്ങി,ആയിരം സ്വപ്നങ്ങൾ, താലിയിൽ കോർത്തു.ഉമ്മറപ്പടിയിൽ കൈ തൊട്ട് വണങ്ങി,അമ്മതൻ കാലിൽ സ്നേഹാധരം ചാർത്തി.ആദ്യപടിയായി അധ്യാപനം തന്നെ,കിടപ്പായ് വിരി തൊട്ട് കണവന്റെ ഇഷ്ടങ്ങൾ,ഒന്നിനെ പലതാക്കി പലവിധം ഇഷ്ടങ്ങൾ,തെറ്റൊന്നും പറ്റാതെ എല്ലാം നടത്തണം.സൗമ്യമായി തന്നെ എല്ലാം പഠിപ്പിച്ചു,പുഞ്ചിരിയോടെ നാണിച്ച് കേട്ടു.നാളുകൾ ഓരോന്നു കൊഴിഞ്ഞു തുടങ്ങിശൈലീ, സ്വരച്ചേർച്ച, അവിടിവിടെ പൊങ്ങി!അടുക്കള തട്ടിലെ പാത്രങ്ങൾ ആപ്പിടി,ഞാൻ വെച്ച പോലില്ല, നാത്തൂന്റെ ഭാഷ്യം.പത്രങ്ങൾ അത്രയ