ഭാഗം 53 ©ആര്യ നിധീഷ് ഹരി വന്ന് കതക് തുറക്കുമ്പോൾ മുന്നിൽ ഒരു ഇളിയോടെ അപ്പു ഉണ്ട്...... അവനെ കണ്ടതും പല്ല്ഞെരിച്ചവൻ അവനെ നോക്കി...... എന്താടാ പട്ടി നിനക്ക് മനുഷ്യനെ ഒന്ന് മനസ്സാമാധാനത്തോടെ ഇരിക്കാനും സമ്മതിക്കില്ലേ...... പൊന്നളിയാ ചില്ല് ഒരു 2 മാസം കൂടെ ആ കൊച്ചിന് റെസ്റ്റ് കൊട് ഒന്നുമില്ലേലും അതൊരു ഗർഭിണി അല്ലേ....... ടാ നാറി നീയും പെണ്ണുകെട്ടും അവളും ഗർഭിണി ആകും ഇതിനൊക്കെ അന്ന് ഞാൻ പകരം വീട്ടും നീ നോക്കിക്കോ....... അത് നമ്മുക്ക് അപ്പൊ നോക്കാം നീ ഇപ്പൊ വന്നേ നാളെ ശ്രീയുടെ ഓഫീസിൽ പോകണ്ടേ ചിലതൊക്കെ ഡിസ്‌കസ് ചെയ്യാനുണ്ട്....... മ്മ് വാ കാശിയെ കൂടെ വിള