ഭാഗം പന്ത്രണ്ട്മഹി നേരേ ചെന്ന് കരഞ്ഞുകൊണ്ടിരുന്ന മഞ്ജുവിന്റെ കഴുത്തിൽ നിന്നും താലി അഴിച്ചെടുത്തു. മഞ്ജു ഒരു ഞെട്ടലോടെ കൈ കഴുത്തിലൂടെ ചലിപ്പിച്ചു. പിന്നെ കഴുത്തിൽ നിന്നും അടർന്നു മാറിയ ആ മഞ്ഞ നൂലിൽകോർത്ത ലോഹത്തെ തുറിച്ചു നോക്കി പിന്നെ മഹിയുടെ മുഖത്തു നോക്കാനാവാതെ മുഖം കുനിച്ചു.മഹി പെട്ടെന്നു തന്നെ സ്തംഭിച്ചു നിൽക്കുന്ന രഞ്ജുവിനെ കിഴക്കോട്ടു തിരിച്ചു നിർത്തി അവളുടെ കഴുത്തിൽ ആ താലി കെട്ടി."നന്നായി പ്രാർത്ഥിച്ചോ, ഇതെന്റെ താലി, എന്റെ പെണ്ണിന്. ഇനി നീ മണവാട്ടിയായി ഒരുങ്ങിക്കോ, ഇന്നുമുതൽ നീ മഞ്ജു, ഇവൾ രഞ്ജു, എന്തായാലും ആർക്കും നിങ്ങളെ തിരിച്ചറിയാനൊന്