Aksharathalukal

Aksharathalukal

പ്രണയഗീതം... 💞 36

പ്രണയഗീതം... 💞 36

4.5
10.3 K
Thriller
Summary

\"ഇവൻ രക്ഷപ്പെട്ടന്നറിഞ്ഞാൽ ആദ്യം ആ പ്രതാപൻ സന്തോഷിക്കും... എന്നാൽ ഇവൻ ചെയ്ത വിഡ്ഢിത്തത്തെ ഓർത്ത് അവന് പ്രാന്തിളകും... രണ്ടു ദിവസം കഴിഞ്ഞിട്ടും ഇവന്റെ ഫോൺകോളുപോലും വരാതിരുന്നാൽ  അവനൊന്ന് പതറും... ഇവന് എന്തോ സംഭവിച്ചെന്ന് അവന് മനസ്സിലാകും... അതോടെ അവന് ഹാലിളകും... അതുതന്നെയാണ് അവന് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ശിക്ഷ... \"\"പക്ഷേ ഇവനെ കാണാതായാൽ ഇതിന്റെ പിന്നിൽ സാറാണെന്ന് അവനൂഹിക്കില്ലേ... \"കോൺസ്റ്റബിൾ സത്യശീലൻ ചോദിച്ചു... \"കരുതും... കരുതണം... അതുതന്നെയാണ് വേണ്ടത്... എന്നിട്ടവന് പ്രാന്ത് പിടിക്കണം... അവസാനം പവിത്രനെ കാണാതെ വരുമ്പോൾ എന്റെ അടുക്കൽത്തന്നെ അവൻ വരും...