അമർ | Part 9 തുടർക്കഥ Written by Hibon Chacko ©copyright protected “അതിന് കുടപിടിക്കുകയുംവേണം... നമ്മൾത്തന്നെ എല്ലാത്തിനും സമാധാനം കണ്ടെത്തുകയും വേണം...” ഒന്നുകൂടി നിർത്തി അവൻ തുടർന്നു; “എല്ലായ്പോഴും തുല്യനീതി കാണിക്കാതിരിക്കാൻ കഴിയുന്നില്ലെടോ...” ഇത്രയുംകൊണ്ട് അമർ തന്റെ ആശയങ്ങളെല്ലാം ഫലിപ്പിച്ചുനിർത്തിയപ്പോഴേക്കും അത് ഉൾക്കൊണ്ടെന്നവിധം ഇരുവരും ഒരുമിച്ച് മറുപടി നൽകി; “മനസ്സിലാകുന്നുണ്ട് സാർ...” ഒരുനിമിഷം പെട്ടെന്ന് നിശബ്ദനായശേഷം അമർ കൂട്ടിച്ചേർത്തു; “എനിക്ക്... ചെയ്യാൻ പറ്റുന്നത്... എല്ലാവരെയും പരമാവധി സംരക്ഷിച്ച് നിർത്താന്നേയുള്ളൂ...” മറുപടിയെന്നവിധം പോലീസുകാരി പറഞ്