ഭദ്ര അന്നൊരിക്കൽ അത് തമാശയായി പറഞ്ഞതായിരുന്നെങ്കിലും. അവളുടെ കാര്യത്തിൽ ഏതാണ്ട് അതുപോലെ തന്നെ നടന്നു. ഭദ്രയും മുഹമ്മദ്മായുള്ള പ്രണയം കൈവിട്ടു പോകും എന്ന് കണ്ടപ്പോൾ സഖാവ് ജാനകി, ഒരു സ്വാർത്ഥയായ അമ്മയായി മാറി. ഭദ്ര ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മാറ്റം അവളുടെ അമ്മയിൽ കണ്ടു. അവൾക്ക് അവളുടെ അമ്മ ഒരു ധീര വനിതയായിരുന്നു. ശക്തമായ സ്ത്രീ ശബ്ദം. അമ്മ അനീതിക്കെതിരെയായി സംസാരിക്കുന്നത് അവൾ കേൾക്കുമായിരുന്നു. അവരുടെ പ്രസംഗങ്ങൾ കേട്ടാണ് അവൾ വളർന്നത്, അതുകൊണ്ടുതന്നെ അവളുടെ മനസ്സിൽ ജാതിയും മതവും ഒന്നുമില്ല... എന്നാൽ അവൾ അവളുടെ പ്രണയം ജാനകിയമ്മയോട് പറഞ്ഞ ദിവ