Aksharathalukal

Aksharathalukal

short story

short story

4.3
627
Love
Summary

തിരിച്ചറിവ്                          കോടതി മുറ്റത്തെ ബഞ്ചിൽ പരിസരം മറന്ന് കരയുന്ന എൻ്റെ ചുമലിലേക്ക് പതിഞ്ഞ മകൻ്റെ കരങ്ങൾക്ക്  കരുതലിൻ്റെ നനുത്ത സ്പർശം ആയിരുന്നു ...ആദ്യം കാണുന്ന ഭാവത്തോടെ ഞാൻ അവനെ നോക്കി..കണ്ണുകളിൽ നീർത്തിളക്കം.... വെളുത്ത് തുടുത്ത മുഖം.മീശയൊക്കെ വന്നു വല്ല്യ ആണായിരിക്കുന്നു. സത്യത്തിൽ ഞാൻ അവനെ ആദ്യം കാണുകയല്ല.. കൂടെ ഉണ്ടായിട്ടും കാണാൻ ശ്രമിച്ചില്ല അതല്ലേ സത്യം.എല്ലാം എനിക്ക് മകൾ ആയിരുന്നു....                            ആക്സിഡന്റിൽ ഭർത്താവ്  മരിക്കുമ്പോൾ മകൻ ജനിച്ചു 10 ദിവസം . മകൾക്ക് 2 വയസ്. തണുത്ത് മരവിച്ച ഭർത്താവ