Aksharathalukal

Aksharathalukal

അമർ (Part 10)

അമർ (Part 10)

4
516
Drama Crime Thriller
Summary

അമർ | Part 10 തുടർക്കഥ Written by Hibon Chacko ©copyright protected അപ്പോഴേക്കും റോയ്സിന്റ കയ്യിലിരുന്ന മൊബൈലിൽ ഉന്നതപോലീസുദ്യോഗസ്ഥന്റെ കോൾ എത്തി. അവനത് എടുത്തു; “സർ, എന്തെങ്കിലും വിവരം ആർക്കെങ്കിലും കിട്ടിയോ... ഞങ്ങൾക്കാണേൽ ഒരു സമാധാനവുമില്ല, എന്തുചെയ്യാനാ,,” കോൾ അറ്റന്റ് ചെയ്തയുടൻ അവനിങ്ങനെ ചോദിച്ചു. “സ്കൂൾ ബസിലാ മോൻ വരുന്നത്. പക്ഷെ അവൻ ബസിൽ കയറുംമുൻപ് മിക്കവാറും കടയിലോ മറ്റോ സ്വീറ്റ്സും മറ്റും വാങ്ങിക്കാൻ പോകാറുണ്ട്.”      തന്റെ ചെവിയിലേക്കെത്തിയ വാചകങ്ങൾക്ക് മറുപടിയായി അവനിങ്ങനെ ധൃതിയിൽ പറഞ്ഞു. “അതെ. ഇന്ന് പോയിട്ട് സമയം ഒരുപാടായിട്ടും കാണാതെവന്ന് ഡ്രൈവർ ഉൾപ്പെടെ തിരക്ക