സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തില്‍ സാമൂഹികമാറ്റത്തിനുവേണ്ടി ശക്തമായി തൂലിക ചലിപ്പിച്ച മലയാള ചെറുകഥാകൃത്തുക്കളില്‍ പ്രമുഖയാണ് ലളിതാംബിക അന്തര്‍ജനം. ലളിതാംബിക അന്തർജ്ജനം രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് അഗ്നിസാക്ഷി. ബ്രാഹ്മണ സമുദായത്തിലെ ഒരു സ്ത്രീയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളിലൂടെയാണു കഥ പുരോഗമിക്കുന്നത്. ഭാര്യയിൽ നിന്ന് സ്വാതന്ത്ര്യ സമര സേനാനിയും പിന്നീട് സന്യാസിനിയായും മാറുന്ന നായികയുടെ കഥയാണിത്. കഥാകാരിയുടെ തന്നെ അഭിപ്രായത്തിൽ ഏതാണ്ട് നാൽപ്പതു വർഷക്കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ പരിവർത്തനങ്ങളുടെ ഓർമ്മക്കുറിപ്പുകൂടിയ