ആദ്യമായി മുട്ടയ്ക്കുള്ളിലെ നരച്ച വെളിച്ചത്തിൽ നിന്ന് തോടു പൊട്ടിച്ച് പകലിനെക്കണ്ട കാഴ്ച മനസ്സിലുണ്ട്.അന്ന്, അമ്മ കൂട്ടിനുണ്ടായിരുന്നു. ആദ്യം പടം പൊഴിഞ്ഞ നാൾവരെ അമ്മയ്ക്കൊപ്പമായിരുന്നു. പിന്നീടാണ്തനിച്ചു പുറത്തിറങ്ങാൻ തോന്നിയത്. കൂട്ടുകാരും നാട്ടുകാരുമുണ്ടായത്.എന്റെ ആദ്യത്തെ ശത്രു ഒരു വെള്ളരി കൊക്കായിരുന്നു. ഒരിയ്ക്കൽ പരൽമീനുകൾക്കൊപ്പം കള്ളനും പോലീസും കളിച്ചുകൊണ്ടിരുന്നപ്പോൾ, എനിക്കുനേരെ രണ്ടു വെളുത്ത ചിറകുകൾ വീശിയടുത്തു. കണ്ണടച്ചു തുറക്കുന്നതിനു മുമ്പേ, എന്റെ നെഞ്ചിൽ എന്തോ അമരുന്നതായി തോന്നി. എന്നെയാരോ വെള്ളത്തിൽനിന്നു പൊക്കി വലിക്കു