അവർ തിരിച്ചു വീട്ടിൽ എത്താൻ ഒത്തിരി വൈകിയിരുന്നു..നേരം ഒരുപാട് ആയത് കൊണ്ടും യാമിയുടെ അച്ഛനും അമ്മയും എല്ലാം ഉറങ്ങിയെന്നത് കൊണ്ടും യാമി അവരുടെ തറവാട്ടിൽ ആണ് കിടന്നത്.. വീട്ടിൽ എത്തിയപ്പോൾ എല്ലാവരും നന്നായി ക്ഷീണിച്ചിരുന്നു. സൊത്തുവും പൊന്നുവും യാമിയും ഒരു റൂമിലും ദേവനും ശിവനും മറ്റൊരു റൂമിലും ആണ് കിടന്നത്.. റൂമിൽ കേറിയ പാടെ തന്നെ എല്ലാവരും കിടന്നു.. യാമിയും ഇന്നത്തെ തന്റെ ഓരോ അനുഭവങ്ങളും മനസ്സിൽ നിറച്ച് ഉറക്കമായി..പക്ഷെ അവൾ അറിഞ്ഞിരുന്നില്ല തന്റെ ജീവിതത്തിലെ തന്നെ വലിയ ഒരു അപകടം അവളെ കാത്തുനിൽക്കുകയാണെന്ന്..പിറ്റേന്ന് വൈകുന്നേരം എല്ലാവരും കൂടെ ത