അപ്പോളാണ് മധുരമേറിയ ഗാനം ചെവിയിലേക്ക് പതിച്ചത്..... പള്ളിയിൽ നിന്നുമായിരുന്നു ആ ഗാനം വരുന്നത്.... അലക്സ് പതിയെ ജെയിംസിനെ കൊണ്ട് പള്ളിയെലേക്ക് പ്രവേശിച്ചു...... ആ മധുരമേറിയ ഗാനം ആലപിക്കുന്ന ആളെ കണ്ടതും രണ്ടുപേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു...... അങ്ങനെ ഏറെ നേരം കഴിഞ്ഞതും കുർബാന കഴിഞ്ഞു...... അത്രയും നേരം അവരുടെ കണ്ണുകൾ അവളിൽ പതിഞ്ഞിരുന്നു..... ഇത് ഒന്നും എലിസ അറിയുന്നുണ്ടായിരുന്നില്ല..... ജെയിംസും അലക്സും പള്ളിമുറ്റത്ത് നിൽക്കുമ്പോൾ ആ അവരുടെ പപ്പാ ആദം അങ്ങോട്ടേക്ക് വന്നത്..... ""അലക്സ്... നിന്റെ ഫോൺ സ്വിച്ച് ഓഫ് ആണോ???""