ഓര്‍മ്മകളില്‍ പോലും മറച്ചുവെക്കാന്‍ ഒന്നുമില്ലാതെ..വാക്കുകളില്‍ പോലും ദാര്‍ഷ്ട്യമില്ലാതെ ...സ്വപ്നങ്ങളില്‍ പോലും കളങ്കമില്ലാതെ....അകലങ്ങളില്‍ ആണെങ്കില്‍ കൂടെ..അടുത്തറിയുന്ന സ്നേഹ സ്പര്‍ശം...വാത്സല്യ തലോടലില്‍ മറഞ്ഞിരുന്ന സാന്ത്വനം ...തുറന്ന വാഗ്വാദങ്ങള്‍ ..പിണക്കങ്ങളില്‍ കൂടുകൂട്ടുന്ന ഇണക്കങ്ങള്‍ ..കളിചിരികള്‍ക്കിടയിലെ കുഞ്ഞു നൊമ്പരക്കെട്ടുകള്‍ ..സ്വാതന്ത്ര്യത്തോടെ ഉള്ള കുറ്റപ്പെടുത്തലുകള്‍ ..മിഴിനീരു കൊണ്ട് കാവ്യങ്ങള്‍ മെനഞ്ഞ....ഒരു സല്ലാപ നുറുങ്ങുവെട്ടം...മറ്റാരാലും മാറ്റി വെക്കാനാവാത്ത...സൌഹൃദം എന്ന ഓമനപേരിട്ടൊരു ...ആത്മബന്ധത്തിന്റെ കഥ...