എൻ ഹൃദയകൂട്ടിൽ നീ മാത്രം\"എല്ലാവരും എന്നോട് ക്ഷമിക്കണം...എനിക്ക് ഈ നിൽക്കുന്നവളെ വിവാഹം ചെയ്യാൻ കഴിയില്ല.\" മണ്ഡപത്തിൽ ഇരുന്നിരുന്ന കല്യാണ ചെറുക്കൻ എഴുനേറ്റു പറഞ്ഞതും അതുവരെ മുഴങ്ങി കൊണ്ടിരുന്ന നാദസ്വരം നിന്നു,ഒപ്പം വിവാഹത്തിന് വന്നവർ അപവാദങ്ങൾ പറയാൻ തുടങ്ങി.. ചിലർ ആകട്ടെ സ്റ്റേജിൽ ഇരിക്കുന്നവരെ സഹതാപത്തോടെ നോക്കി..എന്നാൽ തന്റെ അരികിൽ ഇരിക്കുന്നവളെ നോക്കാൻ അവനു കഴിഞ്ഞില്ല.. മറച്ചു അവന്റെ ശ്രദ്ധ പോയത് തന്റെ പേരിന്റെയൊപ്പം എഴുതിയ പേരിലേക്ക് ആണ്..നന്ദൻ വെഡ്സ് മാളവികശ്രീനിലയം വീട്ടിലെ വേണുഗോപാലിന്റെയും രാഗിയുടെയും ഒരേയൊരു മകൻ... ST. തോമസ