ഒരു തണുത്ത പ്രഭാതം ആഗതമായി, ഉദയസൂര്യന്റെ ആദ്യകിരണങ്ങൾ ഇടതൂർന്നു നിൽക്കുന്ന വൃക്ഷ ലതാദികൾക്കുള്ളിലൂടെ അരിച്ചിറങ്ങി. മൂടൽ മഞ്ഞിന്റെ നേർത്തകണങ്ങൾ വീണു റോസ്മലയും ആ വനപ്രദേശവും കുളിച്ചു സുന്ദരി ആയി. കാട്ടു പക്ഷികളും മറ്റും ഇരതേടി പറന്നു തുടങ്ങിയിരിക്കുന്നു. അനിൽ മെല്ലെ കണ്ണു തുറന്നു. പ്രഭാത സൂര്യന്റെ രശ്മികൾ അനിലിന്റെ കാഴ്ച്ചയെ തടസപ്പെടുത്തി, കണ്ണു തിരുമി അനിൽ അവിടെ മെല്ലെ എഴുന്നേറ്റിരുന്നു. താൻ എവിടെ ആണെന്ന് ഒരു ഊഹവും അനിലിന് കിട്ടിയില്ല. എവിടെയോ എന്തോ ഒരു ശൂന്ന്യത പോലെ..... അനിൽ ചുറ്റും നോക്കി, ചുറ്റും കാടു തന്നെ, പക്ഷെ ഇന്നലെ താൻ എത്തിപ്പെട്ടതും ബ