അനിലിന് യാതൊരു പിടിയും കിട്ടിയിരുന്നില്ല.... കാർത്തിക മരിച്ചു പോയിട്ട് 1 വര്ഷം ആകുന്നു. അപ്പോൾ ഈ വിളിക്കുന്നത് മറ്റാരോ ആണ്.. എന്തും വരട്ടെ എന്ന് കരുതി അനിൽ ഫോൺ എടുത്തു. അങ്ങേ തലക്കൽ നിന്നും അതേ സ്ത്രീ ശബ്ദം. അനിൽ ധൈര്യം സംഭരിച്ചു കൊണ്ട് പറഞ്ഞു. \"കാർത്തിക മരിച്ചതല്ലേ, പിന്നെ നിങ്ങൾ ആര്.?\" അതിനു മറുപടി ഒരു ചിരി മാത്രം ആയിരുന്നു. ഫോൺ കട്ട് ആകുകയും ചെയ്തു. അനിലിന് വീണ്ടും സംശയം ആയി.. ഇനി എന്ത് ചെയ്യണം എന്ന് യാതൊരു ഊഹവും ഇല്ല. കൊലപാതകങ്ങൾ 3 കഴിഞ്ഞത് കൊണ്ട് നാടും ചുറ്റുപാടും പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു. അത് കൊണ്ട് തന്നെ അവിടെ നിൽക്കുന്നത് പന്തി അല്ല എന്ന് തോന