വിജയൻ ചേട്ടനും കൂടെ വന്ന ആൾക്കാരും ചേർന്ന് ആ കോർട്ടേഴ്സിനുള്ളിൽ കിടന്ന ചപ്പുകളും, ചവറുകളും, തടികഷങ്ങളുമൊക്കെ മാറ്റി വൃത്തിയാക്കുന്ന തിരക്കിൽ ആയിരുന്നു.ഞാൻ കോർട്ടേഴ്സിന്റെ വരാന്തയിൽ നിന്നും ഇറങ്ങി പതുക്കെ മുന്പിലോട്ട് നടന്നു.. സായിപ്പിന്റെ ബംഗ്ലാവിലേക്കായിരുന്നു എന്റെ ശ്രെദ്ധ മുഴുവൻ. അതും ശെരിക്കും നാശത്തിന്റെ വക്കിൽ ആയിരുന്നു. ബ്രിട്ടീഷ് കാരുടെ കരവിരുത് പറഞ്ഞറിയിക്കും വിധം വെല്ലാത്തൊരു പ്രൗഢി ദൂരെ നിന്നേ എനിക്കതിൽ കാണാൻ കഴിഞ്ഞു. നടന്നു നടന്നു ഞാൻ ആ ബംഗ്ലാവിന്റെ മുറ്റത്തെത്തി.. എന്നേ കൂടുതൽ ആകർഷിച്ചത് ആ പൈൻ മരങ്ങൾ ആയിരുന്നു.. നല്ലപൊക്കത്ത