അമ്പലത്തിൽ നിന്ന് തൊഴുത് ഇറങ്ങിയപ്പോൾ ആണ് ഞാൻ അവളെ കാണുന്നത്. പട്ടുപാവാട ഇട്ട് മുടി രണ്ടു സൈഡിലും മെടഞ്ഞിട്ട് കണ്ണിൽ കണ്മഷി നീട്ടി എഴുതി ആകപ്പാടെ ഒരു ഗ്രാമീണസൗന്ദര്യം. ഞാൻ കുറെ നേരം അവളെ തന്നെ നോക്കി നിന്ന് പോയിഏതാണ് ആ കുട്ടി ഇതുവരെ ആരിലും കാണാത്ത ഒരു പ്രേത്യേക ഭംഗി ഉണ്ട് അവൾക്ക് ആരാണ് എന്താണ് എന്നൊന്നും അറിയില്ല. കണ്ടു പിടിക്കണം എനിക്ക് വേണം ആർക്കും കൊടുക്കാതെ കൊണ്ട് പോകും ഞാൻ..... വരും ഞാൻ ഒരിക്കൽ നിനക്കായി.....അജി നീ അവിടെ എന്ത് നോക്കി നിക്കുവാ ഇനി ലേറ്റ് ആയാൽ ട്രെയിൻ മിസ്സ് ആവും. പിന്നെ നമുക്ക് സമയത്തിന് കോളേജിൽ എത്തിപ്പറ്റാൻ കഴിയില്ലഞാൻ വരുവാടാ